പ്രതിരോധശേഷി വർധിപ്പിക്കുമെന്ന്​ ഇറാൻ 


തെ​ഹ്​​റാ​ൻ: വി​ദേ​ശ ആ​ക്ര​മ​ണ ഭീ​ഷ​ണി ചെ​റു​ക്കു​ന്ന​തി​ന്​ രാ​ജ്യ​ത്തി​​െൻറ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ ഇ​റാ​ൻ. സ്വ​യം പ്ര​തി​രോ​ധ​ത്തി​ന്​ ത​ങ്ങ​ൾ​ക്ക്​ മ​റ്റാ​രു​ടെ​യും അ​നു​വാ​ദം തേ​ടേ​ണ്ട​തി​ല്ലെ​ന്നും ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി പ​റ​ഞ്ഞു. ഇ​റാ​നു​മാ​യി ഒ​പ്പു​വെ​ച്ച ആ​ണ​വ​ക​രാ​ർ റ​ദ്ദാ​ക്കു​മെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ക​ഴി​ഞ്ഞ​ദി​വ​സം യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ പ്ര​സ്​​താ​വി​ച്ചി​രു​ന്നു.

അതി​ന്​ പി​ന്നാ​ലെ​യാ​ണ്​ റൂ​ഹാ​നി​യു​ടെ പ്ര​തി​ക​ര​ണം. 1980ലെ ​ഇ​റാ​ൻ-​ഇ​റാ​ഖ്​ യു​ദ്ധ​ത്തി​​െൻറ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഇ​റാ​ൻ റെ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ്​ സം​ഘ​ടി​പ്പി​ച്ച പ​രേ​ഡി​ന്​ തൊ​ട്ടു​മു​മ്പാ​യി​രു​ന്നു റൂ​ഹാ​നി​യു​ടെ പ്ര​സ്​​താ​വ​ന. ആ​ണ​വ ക​രാ​റി​നെ യു.​എ​സും ഇ​സ്രാ​യേ​ലും ഒ​ഴി​കെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും പി​ന്തു​ണ​ച്ച​തും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.തെ​ഹ്​​റാ​നി​ൽ ന​ട​ന്ന പ​രേ​ഡി​ൽ, 2000 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രെ ​പ്ര​ഹ​രി​ക്കാ​വു​ന്ന ഖു​റാം​ശ​ഹ്​​ർ ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​യു​ധ​ങ്ങ​ൾ ​പ്ര​ദ​ർ​ശി​പ്പി​ച്ചു. അ​തി​നി​ടെ, ട്രം​പി​​െൻറ പ്ര​സ്​​താ​വ​ന ത​രം​താ​ഴ്​​ന്ന​താ​ണെ​ന്ന്​ പ​ര​മോ​ന്ന​ത നേ​താ​വ്​ ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഇ​യും പ​റ​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​യി​ൽ യു.​എ​സും ഇ​സ്രാ​യേ​ലും ന​ട​ത്തു​ന്ന ഹിം​സാ​ത്മ​ക നീ​ക്ക​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കാ​ൻ ഇ​റാ​ന്​ ക​ഴി​ഞ്ഞ​താ​ണ്​ ട്രം​പി​​െൻറ രോ​ഷ​ത്തി​ന്​ കാ​ര​ണ​മെ​ന്നും ഖാം​ന​ഇ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Rouhani Lashes Back at Trump, as Iran Unveils New Missile-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.