കൊറിയൻ ഉപദ്വീപിന് മുകളിൽ അമേരിക്കയുടെ ശക്തിപ്രകടനം

സോൾ: ഉത്തര കൊറിയയുടെ ഭീഷണിക്ക് തിരിച്ചടിക്ക് തയാറെന്ന സൂചന നൽകി യു.എസിന്‍റെ ശക്തി പ്രകടനം. കൊറിയൻ ഉപദ്വീപിന് മുകളിലൂടെ ബോംബർ വിമാനങ്ങൾ പറത്തിയാണ് യു.എസ് മറുപടി നൽകിയത്. നാല് എഫ്–35ബി സ്റ്റൽത്ത് ഫൈറ്ററുകളും രണ്ട് ബി–1ബി ബോംബറുകളുമാണ് യു.എസ് പറത്തിയത്. യു.എസ് സൈനികാഭ്യാസം നടത്തിയെന്ന വാർത്ത ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചു. യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസമാണ് നടന്നത്. 

റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാവുന്നതും കരുത്തുറ്റതുമായ യുദ്ധ വിമാനങ്ങളാണ് സ്റ്റെൽത്തറുകൾ. മൂന്നാഴ്ചക്കിടെ ജപ്പാനു മുകളിലൂടെ രണ്ടുപ്രാവശ്യം ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. കൂടാതെ ഈ മാസമാദ്യം ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ബോംബ് പരീക്ഷണവും ഉത്തര കൊറിയ നടത്തിയിരുന്നു. രാജ്യാന്തര എതിര്‍പ്പുകളും സമ്മർദങ്ങളും വകവെക്കുന്നില്ലെന്നും ആണവായുധ പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 
 

Tags:    
News Summary - US Flies Stealth Fighters, Bombers Over Korean Peninsula For Drill-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.