തെഹ്റാൻ: ഇറാൻ ആണവ ഉടമ്പടിക്ക് പിന്തുണയുമായി വീണ്ടും യു.എസ്. ഇറാൻ രണ്ടുവർഷമായി ആണനിർവ്യാപന കരാർ പാലിക്കുന്നുണ്ടെന്ന് ട്രംപ് ഭരണകൂടം യു.എസ് കോൺഗ്രസിനെ അറിയിച്ചു. രണ്ടാംതവണയാണ് യു.എസ് ഇക്കാര്യം ശരിവെക്കുന്നത്.
ഉടമ്പടി ലംഘിക്കുന്ന പക്ഷം കൂടുതൽ ഉപരോധം ചുമത്തുമെന്നും യു.എസ് ഭീഷണിപ്പെടുത്തി. യു.എസ് തെരഞ്ഞെടുപ്പുകാലത്തെ േഡാണൾഡ് ട്രംപിെൻറ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു അധികാരത്തിലേറിയാൽ ഇറാനുമായുണ്ടാക്കിയ ആണവകരാർ റദ്ദാക്കുമെന്നത്. അതിൽനിന്ന് പിന്നാക്കം പോകുന്ന സമീപനമാണ് ഇപ്പോൾ ട്രംപ്ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനു ശ്രമിച്ച് മേഖലയിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ഇറാനെതിരെ വേണ്ടിവന്നാൽ കടുത്ത ഉപരോധങ്ങൾ കൊണ്ടുവരുമെന്നും യു.എസ് മുന്നറിയിപ്പുനൽകി.
അതേസമയം, ട്രംപിേൻറത് കടകവിരുദ്ധമായ പ്രസ്താവനകളാണെന്നും അതെങ്ങനെ വ്യാഖ്യാനിക്കണമെന്ന് അറിയില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് പ്രതികരിച്ചു. എന്നാൽ തുറന്ന ചർച്ചയിലൂടെ ഇറാനും യു.എസും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻകഴിയുമെന്ന് പ്രതീക്ഷയുണ്ട്. ഇറാനോട് അനുതാപപൂർവം പെരുമാറുന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് കരാർ പാലിക്കുന്നുണ്ടെന്നത് പരിശോധിച്ചു ബോധ്യെപ്പട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, നിർഭാഗ്യവശാൽ കരാറിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്നതിൽ യു.എസ് പരാജയപ്പെട്ടു. അടുത്ത വെള്ളിയാഴ്ച ഇക്കാര്യം ചർച്ചചെയ്യാൻ ആറു രാഷ്ട്രങ്ങളിലെ തലവന്മാർ വിയനയിൽ യോഗം ചേരുന്നുണ്ട്. 2015ൽ വൻശക്തികളുമായി ഒപ്പിട്ട ആണവ കരാർ പ്രകാരം ഇറാൻ ആണവ പരീക്ഷണങ്ങളിൽനിന്ന് പിന്മാറുന്നതിന് പകരമായി യു.എസ് ഉപരോധങ്ങൾ പിൻവലിക്കുമെന്നായിരുന്നു ധാരണയിലെത്തിയത്. ഇറാനെതിരായ ഉപരോധം ഇപ്പോഴും നിലനിൽക്കുകയാണ്.
യു.എൻ ഉന്നതതല സമ്മേളനത്തിൽ ആണവകരാർ സംബന്ധിച്ച വിഷയങ്ങൾ യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി താൻ ചർച്ചചെയ്തിട്ടില്ലെന്നും ശരീഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.