ഹോേങ്കാങ്: കുഞ്ഞുമൈനകളെ ഇഷ്ടമില്ലാത്ത കുട്ടികളുണ്ടാവില്ല. കഴിഞ്ഞ തലമുറയിലെ കുട്ടികൾ മൈനയെ കാണുന്നത് ഭാഗ്യ, നിർഭാഗ്യങ്ങളുടെ കാരണമായി വരെ എണ്ണാറുണ്ടായിരുന്നു. ലോകത്താകമാനമുള്ള പുതുതലമുറ കുട്ടികൾ പുതിയൊരു ‘കുഞ്ഞുമൈന’ക്ക് പിറകെയാണിപ്പോൾ. കൗതുകമുണർത്തി പറന്നും ശബ്ദിച്ചും കളിക്കുന്ന പഴയ മൈനയല്ലിത്. മറിച്ച് കുട്ടികൾക്ക് ഭാഷ പഠിക്കാൻ ഉപയോഗിക്കുന്ന ‘മൈനർ മൈനാസ്’എന്ന ആപ്ലിക്കേഷനാണ്. ഇതിനെ ലോകത്തിെൻറ ശ്രദ്ധാകേന്ദ്രമാക്കിയത് ഒരു 13കാരിയാണ് ഇൗ ആപ് രൂപപ്പെടുത്തിയത് എന്നതാണ്. ഹോേങ്കാങ്ങുകാരിയായ ഹിലരി യിപ് എന്ന ഇൗ പെൺകുട്ടി ഇന്ന് ആഗോളമാധ്യമങ്ങളിലൂടെയും മറ്റും നാലുദിക്കിലും പ്രശസ്തയാണ്. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന വനിതാസംരംഭകരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ ഒരുപക്ഷേ യിപ്പായിരിക്കും.
കുട്ടികൾ മൊബൈലിനും കമ്പ്യൂട്ടറിനും അടിമകളായിപ്പോകുന്നതിൽ ആശങ്കപ്പെടുന്നവരാണ് രക്ഷിതാക്കളിൽ അധികപേരും. എന്നാൽ, അത്തരം രക്ഷിതാക്കളും ഇപ്പോൾ മക്കൾക്ക് ‘മൈനർ മൈന’ഉപയോഗിക്കാൻ അനുമതി നൽകുന്നു. കാരണം, കുട്ടികളുടെ ഭാഷാപഠനത്തിന് ഇത് വളരെയധികം സഹായകമാണെന്ന് തെളിയിക്കപ്പെട്ടുവെന്നതാണ്. സ്വന്തം പ്രായത്തിലുള്ളവരുമായാണ് ഇൗ ആപ്പിലൂടെ കുട്ടികൾ ആശയവിനിമയം നടത്തുന്നത്.
യിപ് തെൻറ പത്താമത്തെ വയസ്സിലാണ് ഇൗ ആപ് പുറത്തിറക്കുന്നത്. 2015ൽ തായ്വാനിൽ പഠിച്ചിരുന്ന കാലത്ത് ചൈനീസ് ഭാഷ വിഷമകരമായി തോന്നിയതാണ് യിപ്പിനെ ആപ് രൂപപ്പെടുത്തുന്നതിലേക്ക് വളർത്തിയത്. താൻ ചൈനീസ് ഭാഷ പഠിക്കാൻ രൂപപ്പെടുത്തിയ സംവിധാനം ലോകത്തെ മുഴുവൻ കുട്ടികൾക്കും ലഭ്യമാക്കാൻ ഇൗ മിടുക്കി സ്വപ്നം കാണുകയായിരുന്നു.
മാതാപിതാക്കളുടെ പിന്തുണ കൂടിയായതോടെ സ്വപ്ന സാഫല്യമായി. രക്ഷിതാക്കളിൽ മാതാവാണ് കൂടുതൽ പിന്തുണ നൽകിയതെന്നും യിപ് പറയുന്നു. വൈകാരികമായ പിന്തുണ മാത്രമല്ല, സാേങ്കതികമായ പിന്തുണയും ഇവർ തന്നെ നൽകി. ആപ്പിളിെൻറ ആപ് സ്റ്റോറിൽ ഇപ്പോൾ ലഭ്യമായ ‘മൈനർ ൈമെനാസ്’ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആഗ്രഹിക്കുകയാണിപ്പോൾ യിപ്. 20ലേറെ രാജ്യങ്ങളിൽ നിന്നുള്ള നാലായിരത്തോളം ഉപഭോക്താക്കളാണ് ആപ്പിന് ഇപ്പോഴുള്ളത്.
2015ൽ ലോകത്തെ വളർന്നുവരുന്ന സംരംഭകക്കുള്ള അവാർഡ് യിപ്പിനെ തേടിയെത്തി. മറ്റു പല അംഗീകാരങ്ങളും നേടിയ യിപ്പിനെ തേടി ബി.ബി.സി അടക്കമുള്ള ലോകമാധ്യമങ്ങളുമെത്തി.‘മൈനർ മൈനാസ്’ തലപ്പത്ത് എത്തിയതോടെ ഇൗ കൊച്ചുമിടുക്കി സ്കൂളിൽ േപാകുന്നത് ഉപേക്ഷിച്ചിെട്ടാന്നുമില്ല. സ്കൂളിലെ ഒന്നാം സ്ഥാനക്കാരിയായും വിലസുകയാണ് യിപ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.