സമൂഹമാധ്യമങ്ങളിൽ കുട്ടികൾക്ക് പ്രായപരിധി നിശ്ചയിക്കാൻ ആസ്‌ട്രേലിയ

സിഡ്നി: മാനസികവും ശാരീരികവുമായ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കുട്ടികൾക്ക് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കാൻ ഒരുങ്ങി ആസ്‌ട്രേലിയ.

പ്രായപരിധി നിയമങ്ങൾ അവതരിപ്പിക്കുന്നതിന് മുമ്പ് സർക്കാർ പ്രായം സ്ഥിരീകരണ ട്രയൽ നടത്തുമെന്ന് പ്രധാനമന്ത്രി ആന്‍റണി അൽബാനീസ് പറഞ്ഞു. കുറഞ്ഞ പ്രായം എത്രയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അത് 14നും 16നും ഇടയിലായിരിക്കുമെന്നാണ് റിപ്പോർട്ട്.

കുട്ടികളെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ഒഴിവാക്കി മൈതാനങ്ങളിലും നീന്തൽക്കുളങ്ങളിലും ടെന്നീസ് കോർട്ടുകളിലും കാണാൻ താൻ ആഗ്രഹിക്കുന്നതായി അൽബാനീസ് പറഞ്ഞു. സമൂഹമാധ്യമങ്ങൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ചുള്ള പാർലമെന്‍ററി അന്വേഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് അൽബാനീസ് പ്രായ നിയന്ത്രണ പദ്ധതി പ്രഖ്യാപിച്ചത്.

നിയമം പ്രാബല്യത്തിൽ വന്നാൽ സാമൂഹ്യ മാധ്യമത്തിൽ പ്രായ നിയന്ത്രണം ഏർപ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളുടെ പട്ടികയിൽ ആസ്‌ട്രേലിയ എത്തും. പ്രായ പരിധി നിശ്ചയിക്കുന്നത് ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രായപൂർത്തിയാകാത്തവരുടെ ഓൺലൈൻ അവകാശങ്ങൾ കുറക്കുന്നതുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നുള്ള യൂറോപ്യൻ യൂനിയന്‍റെ ഉൾപ്പെടെയുള്ള മുൻ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. 

Tags:    
News Summary - Australia plans social media minimum age limit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.