ന്യൂയോർക്: തീവ്ര വലതുപക്ഷക്കാരെൻറ വെടിയേറ്റ് ഏഷ്യൻ വംശജർ മരിച്ച അത്ലാൻറയിൽ യു.എസ് പ്രസിഡൻറ് ജോ ബൈഡനും വൈസ് പ്രസിഡൻറ് കമല ഹാരിസും സന്ദർശിച്ചു. വംശീയ ആക്രമണത്തെ അപലപിച്ച ഇരുവരും െകാല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഏഷ്യൻ-അമേരിക്കൻ വംശജരായ ജനപ്രതിനിധികളോട് ഒരു മണിക്കൂറോളം സംസാരിച്ച ബൈഡൻ അമേരിക്കയിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് ഓർമിപ്പിച്ചു.
''അമേരിക്കാർ വംശീയ ആക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി ശബ്ദിക്കണം, നിശ്ശബ്ദമായി നിന്നാൽ ഈ കുറ്റകൃത്യത്തിന് നാം മൗനസമ്മതം നൽകലാണ്. അമേരിക്കയിലെ ആയുധ നിയമത്തിൽ മാറ്റമുണ്ടാവേണ്ടതുണ്ടെന്നും അക്രമങ്ങൾ കുറക്കാൻ പുതിയ ഭരണകൂടം നടപടി സ്വീകരിക്കുമെന്നും ബൈഡൻ പറഞ്ഞു.
വംശീയത അമേരിക്കയിൽ ഒരു യാഥാർഥ്യമാണെന്ന് യു.എസ് വൈസ് പ്രസിഡൻറ് കലമ ഹാരിസ് പറഞ്ഞു. കുറ്റവാളിയുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് അന്വേഷണം നടക്കുന്നേയുള്ളൂ. എങ്കിലും കൊല്ലെപ്പട്ടവരിൽ ആറുപേരും ഏഷ്യൻ വംശജരാണ്. അത് ചില കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. വംശീയതും പരവിദ്വേഷവും ഇപ്പോഴും അമേരിക്കയിലുണ്ട്. പ്രസിഡൻറും ഞാനും ഇതിൽ മൗനികളാവില്ല. ഹിംസക്കും വിവേചനത്തിനും വംശീയതക്കുമെതിരെ ഞങ്ങൾ സംസാരിച്ചുകൊണ്ടേയിരിക്കും. അമേരിക്കക്കാരായി അംഗീകരിക്കപ്പെടാൻ എല്ലാവർക്കും അവകാശമുണ്ടെന്നും കമല ഹാരിസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് അത്ലാന്റയിലെ ഏഷ്യൻ വംശജരുടെ രണ്ടു മസാജ് പാര്‍ലറിൽ വെടിവെപ്പുണ്ടായത്. സംഭവത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. വെടിവെപ്പുമായി ബന്ധപ്പെട്ട് റോബര്‍ട്ട് ആരോണ്‍ ലോങ് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഏഷ്യന്‍-അമേരിക്കന്‍ വംശജര്‍ക്കെതിരെയുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് പൊലീസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്ക്കുനേരെയും ഏഷ്യന്‍ വംശജര്ക്കുനേരെയും നേരേത്ത ഇവിടെ ആക്രമണങ്ങള്‍ പതിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.