കോവിഡിനെതിരെ അന്തിമ വിജയം നേടിയെന്ന് ചൈന

ബീജിങ്: കോവിഡിനെതിരെ അന്തിമ വിജയം നേടിയെന്ന അവകാശവാദവുമായി ചൈന. സർക്കാറിന്റെ ഔദ്യോഗിക പത്രമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ചൈനയിലെ കോവിഡ് സ്ഥിതി സംബന്ധിച്ച വസ്തുകളും അതിനെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികളും ചൈന വിശദീകരിക്കുന്നുണ്ട്.

കഴിഞ്ഞ മാസം മുതലാണ് കടുത്ത കോവിഡ് നിന്ത്രണങ്ങൾ ചൈന ഒഴിവാക്കിയത്. 1.4 ബില്യൺ ജനങ്ങൾ കോവിഡിനെതിരെ സ്വാഭാവിക പ്രതിരോധം ആർജിച്ചതിനെ തുടർന്നായിരുന്നു നടപടി. അതേസമയം, ചൈനയിൽ കോവിഡ് ബാധ രൂക്ഷമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

കോവിഡ് മരണങ്ങൾ മൂലം ശവദാഹം നടത്തുന്ന സ്ഥലങ്ങൾ കനത്ത തിരക്ക് അനുഭവപ്പെടുന്നതായും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, കോവിഡ് നയം മാറ്റിയതിന് ശേഷം മരണങ്ങളിൽ വലിയ കുറവുണ്ടെന്നാണ് ചൈന അവകാശപ്പെടുന്നത്.  

Tags:    
News Summary - China Convinced Of "Final Victory" Over Covid As World Awaits Virus Data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.