ബെയ്ജിങ്: കോവിഡുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ ചൈനക്കാർ തുടങ്ങിയിരിക്കുന്നു. അതിന്‍റെ ഭാഗമാണ് വർഷങ്ങളായുള്ള കർശന കോവിഡ് നിയന്ത്രണങ്ങളെല്ലാം ഘട്ടംഘട്ടമായി പിൻവലിക്കുന്നത്. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്റീൻ നിബന്ധന പിൻവലിച്ചതാണ് ഏറ്റവും പുതിയ തീരുമാനം.
ജനുവരി എട്ട് മുതൽ നിർദേശം പ്രാബല്യത്തിൽ വരും. എന്നാൽ വിദേശത്ത് നിന്നെത്തുന്നവരിൽ പനി ലക്ഷണമുണ്ടെങ്കിൽ കോവിഡ് പരിശോധനക്ക് വിധേയരാകണം. ചൈന പ്രഖ്യാപിച്ച സിറോ കോവിഡ് ടോളറൻസ് നയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അവസാന നിബന്ധനയായിരുന്നു ഇത്. അഞ്ച് ദിവസമായിരുന്നു രാജ്യത്തെത്തുന്നവർക്ക് ഹോട്ടലിൽ നിർബന്ധിത ക്വാറന്റീൻ.
അതിനുശേഷം മൂന്നു ദിവസം വീട്ടിലും ക്വാറന്‍റീനിൽ കഴിയണമായിരുന്നു. വിസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നീക്കുമെന്നും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. പഠന വിസയുള്ളവർക്കും കുടുംബത്തെ സന്ദർശിക്കാനെത്തുന്ന വിദേശികൾക്കും പുതിയ നിയമം ഏറെ ഗുണം ചെയ്യും. ജനുവരി എട്ടു മുതൽ വിദേശ യാത്രക്ക് ചൈനീസ് പൗരന്മാർക്കും വിസക്ക് അപേക്ഷിക്കാനാവുമെന്ന് ഇമിഗ്രേഷൻ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.