കേപ്ടൗൺ: ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണാഫ്രിക്കയിൽ മരണം 30 ആയി. രാജ്യത്തിെൻറ പല പ്രദേശങ്ങളിലും പ്രതിഷേധക്കാർ സുരക്ഷ സേനയുമായി ഏറ്റുമുട്ടി. തെരുവിലിറങ്ങിയ ആൾക്കൂട്ടം ഷോപ്പിങ് മാളുകൾ കൊള്ളയടിച്ചു. ചില്ലറ വിൽപന കേന്ദ്രങ്ങളിൽനിന്ന് ധാരാളം ആളുകൾ ഭക്ഷണം, വൈദ്യുതി ഉപകരണങ്ങൾ, മദ്യം, വസ്ത്രങ്ങൾ എന്നിവ കൊള്ളയടിച്ചതോടെ സ്ഥിതിഗതികൾ രൂക്ഷമായി.
കടുത്ത ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ് രാജ്യത്തെ ആഭ്യന്തര സംഘർഷത്തിലേക്ക് തള്ളിവിട്ടത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ജനക്കൂട്ടം വ്യാപക കൊള്ളയടിയാണ് നടത്തിയത്. തടയാനെത്തിയ പൊലീസിനെ കല്ലെറിഞ്ഞ് ഓടിച്ചു. കൊള്ളക്കിടയിലാണ് അധിക മരണങ്ങളും നടന്നത്. അവസാനത്തെ മൂന്നു മാസത്തിൽ 32.6 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മയുടെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.