വെള്ളത്തിനടിയിൽ നടുവിരൽ ഉയർത്തിനിൽക്കുന്ന ആമ. 2020ൽ കോമഡി വൈൽഡ്ലൈഫ് ഫോേട്ടാഗ്രഫി അവാർഡ് ലഭിച്ച ചിത്രം. മാർക്ക് ഫിച്ച്പാട്രിക് എന്ന ഫോേട്ടാഗ്രാഫറുടേതാണ് അവാർഡിന് അർഹമായ ഇൗ ചിത്രം
ആസ്ട്രേലിയയിലെ ക്യൂൻസ്ലാൻഡിലെ ലേഡി എല്ലിയറ്റ് ഐലൻഡിൽ നീന്തന്നതിനിടെയാണ് മാർക്ക് ആമയുടെ ചിത്രം പകർത്തിയത്. വെള്ളത്തിനടിയിൽവെച്ചുതന്നെ നടുവിരൽ ഉയർത്തിനിൽക്കുന്ന ആമയുടെ ചിത്രം കാമറയിലാക്കി. പിന്നീട് കോമഡി വൈൽഡ് ലൈഫ് ഫോേട്ടാ അവാർഡിനായി അയച്ചുനൽകുകയായിരുന്നു. കടലിനടിയിലെ വൈൽഡ്ലൈഫ് കോമഡി ചിത്രത്തിന് നൽകുന്ന പുരസ്കാരം പിന്നീട് ഇൗ ചിത്രം സ്വന്തമാക്കുകയായിരുന്നു.
കരയിലെ മികച്ച കോമഡി വൈൽഡ് ലൈഫ് ചിത്രം ചാർല ഡേവിഡ്സണിേൻറതാണ്. ഉറക്കമെഴുന്നേറ്റ് വരുന്ന ഒരു മരപ്പട്ടിയുടേതാണ് ചിത്രം. മരപ്പൊത്തിൽ കിടന്നുറങ്ങിയ മരപ്പട്ടി കൈകാലുകൾ നിവർത്തി എഴുന്നേറ്റ് വരുന്നതാണ് ചിത്രത്തിലുള്ളത്.
ടിം ഹേണിെൻറ ഒളിച്ചേ കണ്ടേ എന്ന ക്യാപ്ഷനോടെയുള്ള ഒരു ജീവിയുടെ ചിത്രത്തിനാണ് സ്പെക്ട്രം ഫോേട്ടാ ക്രീച്ചേർസ് അവാർഡ് നേടിയത്. ക്യാമറയുമായി നിൽകുന്ന ടിം ഹേണിനെ കാണാതെ ഒരു ചെടിയിൽ മറഞ്ഞിരിക്കുന്ന ജീവിയുടേതാണ് ചിത്രം. താൻ കാമറയുമായി ചെല്ലുന്നത് കണ്ട ജീവി മറഞ്ഞിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ജനപ്രിയ ചിത്രം പാട്ടുപാടുന്ന അണ്ണാെൻറയായിരുന്നു. റോളണ്ട് ക്രാനിറ്റ്സാണ് ചിത്രം പകർത്തിയത്. കൈകൾ ഉയർത്തി നിവർന്നുനിൽക്കുന്ന അണ്ണാേൻറതാണ് ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.