ന്യൂയോര്‍ക്: സർക്കാർ ജീവനക്കാരുടെ എണ്ണവും സാമ്പത്തിക ചെലവുകളും വെട്ടിക്കുറക്കുന്നതിന്റെ പേരിൽ തനിക്ക് ധാരാളം വധഭീഷണികള്‍ ലഭിക്കുന്നതായി വ്യവസായിയും സർക്കാർ കാര്യക്ഷമത വകുപ്പിന്റെ (ഡോജ്) തലവനുമായ ഇലോണ്‍ മസ്ക്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ മന്ത്രിസഭ യോഗത്തിലാണ് മസ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡോജിന്റെ പ്രവര്‍ത്തനം എങ്ങനെ പോകുന്നുവെന്നും സാമ്പത്തിക ചെലവ് എത്രയാണ് കുറക്കുന്നതെന്നും വിശദീകരിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടപ്പോഴായിരുന്നു മസ്കിന്റെ വെളിപ്പെടുത്തൽ.
ചെലവു ചുരുക്കിയില്ലെങ്കിൽ യു.എസ് പാപ്പരാകും എന്ന് യോഗത്തിൽ ആദ്യം സംസാരിക്കാൻ അവസരം ലഭിച്ച മസ്ക് പറഞ്ഞു. ‘‘ഒരു രാജ്യം എന്ന നിലയിൽ രണ്ട് ലക്ഷം കോടി ഡോളറിന്റെ കമ്മി നിലനിർത്താൻ യു.എസിന് കഴിയില്ല. ലക്ഷം കോടി ഡോളറുകളുടെ കമ്മി ഈ സാമ്പത്തിക വർഷത്തോടെ ഇല്ലാതാക്കണമെങ്കിൽ ഇപ്പോൾ മുതൽ സെപ്റ്റംബർ അവസാനം വരെ പ്രതിദിനം 400 കോടി ഡോളർ ലാഭിക്കണം. നമുക്ക് അത് ചെയ്യാൻ കഴിയും, നമ്മൾ അത് ചെയ്യും’’ -മസ്ക് പറഞ്ഞു. ഇതിനകംതന്നെ നിരവധി ജീവനക്കാരെയാണ് പ്രകടനം മോശമാണെന്ന് ആരോപിച്ച് ഡോജ് പുറത്താക്കിയത്. കുറെപേര് ഇനിയും പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നുമുണ്ട്. എന്നാല്‍, മസ്കിനെ പുകഴ്ത്തിയാണ് ട്രംപ് സംസാരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.