റഷ്യയിലെ കസാനിൽ ഡ്രോൺ ആക്രമണം; ലക്ഷ്യം വെച്ചത് ഉയരം കൂടിയ കെട്ടിടങ്ങളെ

മോസ്‌കോ : റഷ്യയിലെ കസാനിൽ ഉയരംകൂടിയ കെട്ടിടങ്ങളെ ലക്ഷ്യമാക്കി ഡ്രോണാക്രമണം. എട്ടോളം ഡ്രോണുകളാണ് ആക്രമണം നടത്തിയത്. നിരവധി ബഹുനില കെട്ടിടങ്ങൾക്കുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്.

കെട്ടിടങ്ങളിൽനിന്ന് തീയും പുകയും ഉയരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. യുക്രെയ്നാണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്നാണ് റഷ്യയുടെ ആരോപണം. ഒരു ഡ്രോൺ റഷ്യൻ വ്യോമപ്രതിരോധ സേന വെടിവച്ചിട്ടതായി വാർത്താ ഏജൻസിയായ സ്ഫുട്നിക് റിപ്പോർട്ട് ചെയ്തു.

അതേസമയം കെട്ടിടങ്ങളിൽനിന്ന് ആളുകളെ കസാൻ അധികൃതർ സുരക്ഷിത ഇടങ്ങളിലേയ്ക്ക് മാറ്റിപാർപ്പിച്ചു. കസാൻ വിമാനത്താവളങ്ങളും താൽക്കാലികമായി അടച്ചു. മോസ്കോയിൽ നിന്ന് 800 കിലോമീറ്റർ അകലെയുള്ള പ്രദേശമാണ് കസാൻ.


Tags:    
News Summary - Drone Attack in Kazan Russia Tall buildings were targeted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.