മോസ്കോ: തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ റഷ്യ സന്ദർശിച്ചു. കരിങ്കടലിലൂടെ യുക്രെയ്നിൽനിന്നുള്ള ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ തുർക്കിയ സമ്മർദം ചെലുത്തുമെന്ന് റിപ്പോർട്ടുണ്ട്. എല്ലാവരും ഉറ്റുനോക്കുന്നത് ധാന്യക്കയറ്റുമതി വിഷയത്തിലേക്കാണെന്ന് ഉർദുഗാൻ പ്രതികരിച്ചു. വിഷയത്തിൽ തുറന്ന ചർച്ചക്ക് തയാറാണെന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പ്രതികരണം പ്രതീക്ഷക്ക് വക നൽകുന്നു.
ആഗോള ഭക്ഷ്യപ്രതിസന്ധി ലഘൂകരിക്കാനായി യു.എന്നിന്റെയും തുർക്കിയയുടെയും മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ ബലത്തിലാണ് യുദ്ധത്തിനിടയിലും യുക്രെയ്നിൽനിന്നുള്ള ധാന്യക്കയറ്റുമതി സുഗമമായി നടന്നിരുന്നത്. രണ്ടുമാസം മുമ്പ് റഷ്യ കരാറിൽനിന്ന് പിൻവാങ്ങി.
Erdoğanലോകത്തിലെ വലിയ ധാന്യ ഉൽപാദക രാജ്യങ്ങളിലൊന്നായ യുക്രെയ്നിൽനിന്നുള്ള കയറ്റുമതി പ്രതിസന്ധിയിലായത് ആഗോളതലത്തിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകാനും വിലക്കയറ്റത്തിനും കാരണമായി. ലോക ഗോതമ്പ് കയറ്റുമതിയുടെ മൂന്നിലൊന്നും റഷ്യ, യുക്രെയ്ൻ രാജ്യങ്ങളിൽനിന്നാണ്. നേരത്തേ റഷ്യ കരാറിൽനിന്ന് പിൻവാങ്ങിയപ്പോൾ യു.എന്നിന്റെയും തുർക്കിയയുടെയും നയതന്ത്ര ഇടപെടലിലൂടെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.