നൈറോബി: ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയിലെ അംഹാര മേഖലയിൽ സായുധരായ ഗോത്രവിഭാഗവും സൈന്യവും ഏറ്റുമുട്ടൽ ശക്തം. ഫാനോ എന്ന ഗോത്രവിഭാഗത്തെ നിരായുധീകരിക്കാനുള്ള സർക്കാർ ശ്രമമാണ് സംഘട്ടത്തിന് കാരണം. കഴിഞ്ഞ ഏപ്രിൽ മുതൽ മേഖലയിൽ അസ്ഥിരതയുണ്ട്. സായുധവിഭാഗത്തെ തകർക്കാൻ കഴിഞ്ഞ വർഷവും സൈന്യം ശ്രമിച്ചിരുന്നു.
മേഖലയിലെ ലാലിബെല വിമാനത്താവളം ഫാനോ വിഭാഗം പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. അംഹാരയുടെ കിഴക്കൻഭാഗത്തെ ഇത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയുമായി ബന്ധിപ്പിക്കുന്ന ഹൈവേയിലും അസ്ഥിരതയുണ്ട്.
അംഹാരയിലെ ജനങ്ങളുടെ ആശങ്കകൾ മനസ്സിലാക്കുന്നതായും സമാധാനപരമായ പരിഹാരം കാണാൻ സംഭാഷണത്തിന് അവർ തയാറാകണമെന്ന് ഉപപ്രധാനമന്ത്രി ദെമെകെ മെകോനൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.