സിറിയന്‍ യുദ്ധത്തിനു കാരണം കാലാവസ്ഥാ മാറ്റമെന്ന് ചാള്‍സ് രാജകുമാരന്‍

സിറിയന്‍ യുദ്ധത്തിനു കാരണം കാലാവസ്ഥാ മാറ്റമെന്ന് ചാള്‍സ് രാജകുമാരന്‍

ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതില്‍ ലോകത്തിന് നേരിട്ട പരാജയമാണ് സിറിയയില്‍ ആഭ്യന്തര യുദ്ധം വരുത്തിവെച്ചതെന്ന് ചാള്‍സ് രാജകുമാരന്‍. അടുത്തയാഴ്ച പാരിസില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ സംസാരിക്കുന്നതിന് മുന്നോടിയായി സ്വകാര്യ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് വിചിത്ര വാദം. സിറിയയില്‍ കാലാവസ്ഥാ വ്യതിയാനം മൂലം അഞ്ചോ ആറോ വര്‍ഷം നീണ്ടുനിന്ന കനത്ത ക്ഷാമം സംഭവിക്കുകയും ഇത് നേരിടാനാവാതെ ജനം അഭയം തേടി പട്ടണങ്ങളിലേക്ക് നീങ്ങുകയും ഇത് സംഘട്ടനങ്ങള്‍ക്ക് വിത്തുപാകിയെന്നും ചാള്‍സ് രാജകുമാരന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.