ലണ്ടന്‍: രക്ഷയേകാന്‍ നിയോഗിക്കപ്പെട്ടയാള്‍ തന്നെ തോക്കു ചൂണ്ടിയ അനുഭവം ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്കുമുണ്ടായിട്ടുണ്ട്. പക്ഷെ, അത് ആളറിയാതെ ആയിരുന്നുവെന്ന് മാത്രം. വര്‍ഷങ്ങള്‍ക്കു മുമ്പ് എലിസബത്ത് രാജ്ഞി വെടിയേല്‍ക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ട കഥ ഇപ്പോഴാണ് പുറത്തുവരുന്നത്. ബക്കിങ്ഹാം കൊട്ടാരത്തില്‍ അതിക്രമിച്ചുകടന്ന ആളെന്ന് തെറ്റിദ്ധരിച്ച് പൂന്തോട്ടം കാവല്‍ക്കാരില്‍ ഒരാള്‍ രാജ്ഞിക്കുനേരെ തോക്കു ചൂണ്ടുകയായിരുന്നുവത്രെ.
എന്നാല്‍, അടുത്ത നിമിഷത്തില്‍ ആളെ തിരിച്ചറിഞ്ഞതിനാല്‍ എലിസബത്ത് രാജ്ഞിയുടെ ജീവന് പോറലേറ്റില്ല. ഉറക്കം കിട്ടാത്തതിനെ തുടര്‍ന്ന് രാത്രി മൂന്നു മണിക്ക് കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ ഉലാത്താന്‍ ഇറങ്ങിയതായിരുന്നു എലിസബത്ത്. രാജ്ഞിയാണെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പിന്മാറുകയായിരുന്നു താന്‍ എന്ന് സംഭവം വിവരിച്ചുകൊണ്ട് പഴയ കാവല്‍ക്കാരന്‍ പറഞ്ഞു.
അടുത്ത തവണ ഞാന്‍ മുന്‍കൂട്ടി അറിയിക്കാം. അപ്പോള്‍ താങ്കള്‍ക്ക് വെടിവെക്കാതിരിക്കാമല്ളോ എന്നായിരുന്നു തമാശരൂപേണ ഇതിനോടുള്ള രാജ്ഞിയുടെ പ്രതികരണം. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവം ‘ദ ടൈംസ്’ പത്രത്തിന്‍െറ പംക്തിയിലൂടെയാണ് പുറത്തു വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.