ന്യൂയോർക്ക്: കോവിഡ് 19 ഇപ്പോഴും കൊലയാളി വൈറസ് തന്നെയാണെന്നും നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന. പുതിയ കൊറോണ വൈറസിന് രാജ്യത്ത് അധികകാലം നിലനിൽപ്പില്ലെന്ന ഇറ്റാലിയൻ ഡോക്ടർ ആൽബർട്ടോ സാൻഗ്രില്ലോവിെൻറ വാദത്തെ തള്ളിക്കൊണ്ടാണ് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ റയാൻ ഇങ്ങനെ പറഞ്ഞത്.
മൂന്ന് മാസം മുമ്പ് പ്രഖ്യാപിച്ച ലോക്ഡൗണിന് ഘട്ടംഘട്ടമായി ഇളവുകൾ നൽകുന്ന ഇറ്റലി അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അതിനിടെയാണ് ഡോക്ടറുടെ പ്രതികരണം. യഥാർഥത്തിൽ വൈറസ് ഇറ്റലിയിൽ അധികകാലം നിലനിൽക്കില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ കണ്ടെത്തൽ. രാജ്യത്തെ ഭയപ്പെടുത്തിയതിെൻറ ഉത്തരവാദിത്തം ആരെങ്കിലും ഒരാൾ ഏറ്റെടുക്കണമെന്നും അേദ്ദഹം പറഞ്ഞിരുന്നു.
ലോകാരോഗ്യ സംഘടനയെ കൂടാതെ ആൽബർട്ടോ സാൻഗ്രില്ലോവിെൻറ വാദത്തെ തള്ളി ആരോഗ്യ വിദഗ്ധരും രംഗത്തു വന്നു. സാൻഗ്രില്ലോവിെൻറ വാദം ശാസ്ത്രീയ പിൻബലമില്ലാത്തതാണെന്നും അസംഭവ്യമാണെന്നും ഗ്ലാസ്ഗോ സെൻറർ ഫോർ വൈറസ് റിസർച്ചിലെ ഡോ. ഓസ്കർ മക്ലീൻ പറഞ്ഞു.
ഗുരുതരാവസ്ഥയിലുള്ള കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഗുരുതരമല്ലാത്ത രോഗ ലക്ഷണങ്ങൾ കാണിക്കുന്ന ആളുകളെ നിരീക്ഷിക്കേണ്ട സമയമാണ്.- വൈറസിന് മാറ്റം സംഭവിക്കുന്നു എന്ന അടയാളമാണ് അത് നൽകുന്നതെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ പ്രഫസർ മാർട്ടിൻ ഹിബ്ബേർഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.