പൗലോ ജെന്‍റിലോനി ഇറ്റാലിയന്‍ പ്രധാനമന്ത്രി

റോം: വിദേശകാര്യ മന്ത്രിയായിരുന്ന പൗലോ ജെന്‍റിലോനിയെ ഇറ്റാലിയന്‍ പ്രധാനമന്ത്രിയായി നിയമിച്ചു. ഭരണഘടന ഭേദഗതിക്കുള്ള ഹിതപരിശോധന പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിയോ റെന്‍സി പ്രധാനമന്ത്രിപദം രാജിവെച്ചതിനാലാണിത്. റെന്‍സിയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിശ്വസ്തനാണ് ഈ 62കാരന്‍. ജെന്‍റിലോനിയോട് പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനും പ്രസിഡന്‍റ് സെര്‍ജിയോ മാറ്ററെല്ല ആവശ്യപ്പെട്ടു. പഴയ സര്‍ക്കാറിന്‍െറ ചട്ടക്കൂടില്‍നിന്നുതന്നെ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപവത്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Tags:    
News Summary - Paolo Gentiloni Italy's new Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.