മാനുവല്‍ സാന്‍േറാസ് സമാധാന നൊബേല്‍ ഏറ്റുവാങ്ങി

ഓസ്ലോ: സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം കൊളംബിയന്‍ പ്രസിഡന്‍റ് ഹുവാന്‍ മാനുവല്‍ സാന്‍േറാസ് ഏറ്റുവാങ്ങി. നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്ലോയിലായിരുന്നു ചടങ്ങ്. യഥാര്‍ഥ നൊബേല്‍ കൊളംബിയയിലെ സമാധാനമാണെന്ന് സാന്‍േറാസ് പറഞ്ഞു. രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിവിടുന്നതിനെക്കാള്‍ കഠിനമാണ് അവിടെ സമാധാനം പുന$സ്ഥാപിക്കല്‍.

സമാധാന കരാര്‍ ഒപ്പുവെച്ചത് ജനം തള്ളിയതിന്‍െറ നാലാം ദിവസമാണ് നൊബേല്‍ പ്രഖ്യാപിച്ചത്. മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജം പകരാന്‍ സ്വര്‍ഗത്തില്‍നിന്നയച്ച സമ്മാനമായാണ് അതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 50 വര്‍ഷത്തെ സായുധകലാപത്തിന് വിരാമമിട്ട് കൊളംബിയയില്‍ ഫാര്‍ക് വിമതരുമായി നടത്തിയ സമാധാനശ്രമങ്ങള്‍ക്കാണ് സാന്‍േറാസിനെ തേടി നൊബേല്‍ എത്തിയത്. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാമ്പത്തികശാസ്ത്രം എന്നീ വിഭാഗങ്ങളിലെ പുരസ്കാരങ്ങളും സമ്മാനിച്ചു. സാഹിത്യ നൊബേല്‍ വാങ്ങാന്‍ ബോബ് ഡിലന്‍ എത്തിയില്ല.

Tags:    
News Summary - peace nobel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.