മഡ്രിഡ്: അർധസ്വയംഭരണപ്രവിശ്യയായിരുന്ന കാറ്റലോണിയ ഇനി സ്പാനിഷ് സർക്കാറിെൻറ നേരിട്ടുള്ള നിയന്ത്രണത്തിൽ. സ്പാനിഷ് ഉപപ്രധാനമന്ത്രി സൊറായ സയേൻസ് ഡി സാൻറാമറിയക്കാണ് പ്രവിശ്യയുടെ ഭരണചുമതല.
അതേസമയം, തീരുമാനം അംഗീകരിക്കില്ലെന്ന് കാറ്റലോണിയ അറിയിച്ചു. ഉദ്യോഗസ്ഥരോട് സ്പാനിഷ് സർക്കാറിെൻറ ഉത്തരവ് അനുസരിക്കാൻ പാടില്ലെന്ന് കാറ്റലൻ നേതാവ് കാർലസ് പുജെമോണ്ട് സമാധാനമായി പ്രതിഷേധം നടത്താനും ആഹ്വാനം ചെയ്തു. കാറ്റലോണിയയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനുപിന്നാലെയാണ് സ്പെയിൻ പ്രവിശ്യയുടെ സ്വയംഭരണം റദ്ദാക്കിയത്. അതോടൊപ്പം കാറ്റലൻ പൊലീസ് മേധാവിയെയും ഡയറക്ടർ ജനറലിനെയും പുറത്താക്കുകയും ചെയ്തു.
സ്പാനിഷ് ആഭ്യന്തരമന്ത്രാലയം പൊലീസ് വകുപ്പിെൻറ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ഡിസംബർ 24ന് കാറ്റലോണിയയിൽ പ്രാദേശികതെരഞ്ഞെടുപ്പ് നടത്താനും സ്പാനിഷ് സർക്കാർ തീരുമാനിച്ചു. കാറ്റലോണിയയിൽ കേന്ദ്രഭരണം ഏർപ്പെടുത്താനുള്ള നീക്കം സ്പാനിഷ് സെനറ്റ് വെള്ളിയാഴ്ച അംഗീകരിച്ചിരുന്നു. സ്പെയിനിൽ നിന്ന് പൂർണസ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഒക്ടോബർ ഒന്നിന് കാറ്റലോണിയ ഹിതപരിശോധന നടത്തിയതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. ഹിതപരിശോധനയിൽ പെങ്കടുത്ത 43ശതമാനം ആളുകളിൽ 90ശതമാനവും അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്.
സ്പാനിഷ് സർക്കാർ നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഹിതപരിശോധനക്ക് യു.എസ്, ജർമനി, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂനിയനും എതിരാണ്. സ്പെയിനിെൻറ െഎക്യം തകർക്കരുതെന്നാണ് ഇവരുടെ ആഹ്വാനം. രാജ്യത്തെ സംഘർഷത്തിലേക്ക് തള്ളിവിട്ടതിെൻറ പേരിൽ പുജെമോണ്ടിെൻറ പേരിൽ കേസെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. സ്പാനിഷ് നിയമപ്രകാരം കലാപത്തിന് പ്രേരിപ്പിക്കൽ 30വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സ്വയംഭരണം റദ്ദാക്കിയതോടെ കാറ്റലൻ സാമ്പത്തികമേഖലകൾ സ്പെയിനിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലായി. പ്രവിശ്യയിലെ 1700 ഒാളം കമ്പനികളുടെ ആസ്ഥാനം കാറ്റലോണിയക്കുപുറത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.