ന്യൂഡൽഹി: കോവിഡ് ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് വൻവർദ്ധനവുണ്ടായ സാഹചര്യത്തിൽ ബോധവത്കരണവുമായി ഗൂഗിൾ. മെയ് 1 തൊഴിലാളി ദിനത്തിൽ കഴിഞ്ഞ വർഷങ്ങളിലൊക്കെ അതിനോടനുബന്ധിച്ച ഡൂഡിലുകളാണ് ഗൂഗ്ൾ അവതരിപ്പിച്ചതെങ്കിൽ ഇക്കുറി കോവിഡ് മഹാമാരിയുടെ കാലമായതിനാൽ കോവിഡ് വാക്സിൻ ബോധവത്കരണമാണ് ഒരുക്കിയിരിക്കുന്നത്.
വാക്സിൻ എടുക്കു, മാസ്ക് ധരിക്കു ജീവൻ രക്ഷിക്കു എന്നാണ് ഗൂഗ്ൾ ഡൂഡിലിലെ സന്ദേശം. GOOGLE എന്നെഴുതിയതിലെ അക്ഷരങ്ങളെല്ലാം മാസ്ക് ധരിച്ചാണിക്കുറി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനിമേറ്റ് ചെയ്ത അക്ഷരങ്ങൾ വാക്സിൻ സ്വീകരിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നത് കാണാം. അതിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ മറ്റൊരു പേജിലേക്ക് പോകും. വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങളും, നിങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ സെൻററുകൾ ഏതെല്ലാമെന്ന് കാണിക്കുകയും ചെയ്യുന്നുണ്ട് ആ പേജിൽ.
18 വയസിന് മുകളിലുള്ളവർക്കായി ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതോടെയാണ് ഗൂഗിളിെൻറ ഇടപെടലും. ഇന്ത്യക്ക് പുറമെ യു.എസ്, യു.കെ, കാനഡ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലും ഈ ഡൂഡിൽ കാണാനാകും.
അതേസമയം, രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,02,351 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയതു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.