ദക്ഷിണ ലബനാനിലെ ആളുകളോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ട് ഇസ്രായേൽ; അഭയാർഥി ക്യാമ്പിലുള്ളവരും ഒഴിയണം

തെൽ അവീവ്: ദക്ഷിണ ലബനാനിൽ നിന്നും ആളുകളോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ട് ഇസ്രായേൽ. ബലാബേക്ക് മേഖലയിൽ നിന്നും ഒഴിഞ്ഞ് പോകാനാണ് ആളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഭയാർഥി ക്യാമ്പ് ഉൾപ്പടെ ഒഴിയണമെന്നാണ് ഇസ്രായേലിന്റെ അന്ത്യശാസനം. എ.എഫ്.പിയാണ് ഇതുസംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുമെന്നാണ് ഇസ്രായേൽ മുന്നറിയിപ്പ്. ഇസ്രായേൽ പ്രതിരോധസേന എക്സിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേൽ ആക്രമണം നടത്തുമെന്ന പറയുന്ന സ്ഥലത്താണ് റാഷിദേഹ് അഭയാർഥി ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് ഫലസ്തീൻ അഭയാർഥികളാണ് ക്യാമ്പിൽ കഴിയുന്നത്. വ്യാഴാഴ്ചയും ലബനാനെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണങ്ങൾ നടന്നിരുന്നു.

തലസ്ഥാനമായ ബെയ്റൂത്തിനേയും ബെക്ക താഴ്വരയേയും ബന്ധിപ്പിക്കുന്ന അരായ-ഖാലെ റോഡിന് നേരെ ഡ്രോണാക്രമണം ഉണ്ടായി. ബുധനാഴ്ച ഇതേപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഹിസ്ബുല്ലയുടെ വാനിന് നേരെയും ആക്രമണം നടന്നിരുന്നു.

വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ ഒരാൾ മരിച്ചുവെന്നാണ് ഇസ്രായേൽ അറിയിക്കുന്നത്.

അതേസമയം, ഫ​ല​സ്തീ​ൻ ജനതയു​ടെ ജീവനാഡിയായ യു.​എ​ൻ ഏ​ജ​ൻ​സി​യെ (യു.എൻ.ആർ.ഡബ്ല്യു.എ) ഇല്ലായ്മ ചെയ്യാനുള്ള നീക്കം ശക്തമാക്കിയ ഇസ്രായേൽ നടപടിക്കതിരെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഇന്ന് രംഗത്തെത്തി. ഏജൻസിയെ നി​രോ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ളു​ടെ ആ​വശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Israel issues forced displacement order for Lebanon’s Baalbek

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.