ഗസ്സയിൽ നടക്കുന്ന യുദ്ധം മേഖലയിൽ മുഴുവൻ വ്യാപിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത് -ഉർദുഗാൻ

അങ്കാര: ഗസ്സയിൽ നടക്കുന്ന യുദ്ധം മേഖലയിൽ മുഴുവൻ വ്യാപിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ. വെടിനിർത്തൽ കരാറിൽ ഏർപ്പെടണമെന്ന് ഇസ്രായേലിന് ആഗ്രഹമില്ലെന്നും ഉർദുഗാൻ കുറ്റപ്പെടുത്തി. യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടയിലാണ് ഉർദുഗാൻ ഇക്കാര്യം പറഞ്ഞത്.

വെടിനിർത്തൽ കരാറിലെത്താനുള്ള താൽപര്യമില്ലായ്മ ബിന്യമിൻ നെതന്യാഹു പ്രകടിപ്പിക്കുകയാണെന്ന് ഉർദുഗാൻ പറഞ്ഞു. യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് നെതന്യാഹു നടത്തിയ പ്രസംഗം തുർക്കിയക്കും ലോകത്തിനും നിരാശ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഹമാസ് തലവൻ ഇസ്മയിൽ ഹനിയയെ വധിച്ചത് വെടിനിർത്തൽ ചർച്ചകൾക്ക് കനത്ത തിരിച്ചടിയാണ്. നാറ്റോ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്നും ​ഉർദുഗാൻ അറിയിച്ചു.

ഹമാ​സ് നേ​താ​വ് ഇ​സ്മാ​യി​ൽ ഹ​നി​യ്യ കൊ​ല്ല​പ്പെ​ട്ട​ത് ബോം​ബ് സ്ഫോ​ട​ന​ത്തി​ലാണെന്ന റി​പ്പോ​ർ​ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇ​സ്ര​യേ​ലി ചാ​ര സം​ഘ​ട​ന​യാ​യ മൊ​സാ​ദി​നു​ള്ളി​ൽ അ​തി വി​പു​ല ബ​ന്ധ​ങ്ങ​ളു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ റോ​നെ​ൻ ബ​ർ​ഗ്മാ​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ക​ണ്ടെ​ത്ത​ലു​ക​ൾ ന്യൂ​യോ​ർ​ക് ടൈം​സ് വ്യാ​ഴാ​ഴ്ച രാ​ത്രി പു​റ​ത്തു​വി​ട്ടു.

ബ​ർ​ഗ്മാ​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം തെ​ഹ്റാ​നി​ൽ ഹ​നി​യ്യ താ​മ​സി​ച്ചി​രു​ന്ന ഗെ​സ്റ്റ് ഹൗ​സ് മു​റി​യി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​മാ​ണ് മ​ര​ണ​കാ​ര​ണം. കു​റ​ഞ്ഞ​ത് ര​ണ്ടു​മാ​സ​മെ​ങ്കി​ലും മു​മ്പ് മു​റി​യി​ൽ ബോം​ബ് സ്ഥാ​പി​ച്ചി​രു​ന്നു. വ​ട​ക്ക​ൻ തെ​ഹ്റാ​നി​ലെ സ​മ്പ​ന്ന വാ​സ​മേ​ഖ​ല​യി​ലു​ള്ള നി​ശാ​ത്ത് എ​ന്ന കോ​മ്പൗ​ണ്ടി​ലു​ള്ള ഈ ​ഗെ​സ്റ്റ് ഹൗ​സ് റെ​വ​ല്യു​ഷ​ണി ഗാ​ർ​ഡി​ന്‍റെ കാ​വ​ലി​ലാ​ണ്. ഹ​നി​യ്യ​യു​ടെ മു​റി​യി​ൽ സ്ഥാ​പി​ച്ച ബോം​ബ് റി​മോ​ട്ട് ക​ൺ​ട്രോ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പൊ​ട്ടി​ച്ച​ത​ത്രെ. ദോ​ഹ​യി​ൽ താ​മ​സി​ക്കു​ന്ന ഹ​നി​യ്യ തെ​ഹ്റാ​നി​ലെ​ത്തു​മ്പോ​ൾ സ്ഥി​ര​മാ​യി ഈ ​ഗെ​സ്റ്റ് ഹൗ​സി​ലെ മു​റി​യി​ലാ​ണ് പാ​ർ​ക്കു​ന്ന​ത്.

Tags:    
News Summary - Israel wants Gaza war to engulf region – Turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.