ഇന്ത്യയിൽ നിന്നുള്ള പെൺകുട്ടി മരിച്ചപ്പോൾ തമാശ പറഞ്ഞ് ചിരിച്ച പൊലീസുകാരനെ പിരിച്ചുവിട്ട് യു.എസ്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള പെൺകുട്ടി മരിച്ചപ്പോൾ തമാശ പറഞ്ഞ് ചിരിച്ച പൊലീസുകാരനെ പിരിച്ചുവിട്ട് യു.എസ്. സിയാറ്റിൽ പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനെയാണ് പിരിച്ചുവിട്ടത്. ജാൻവി കണ്ടുലയുടെ മരണ​ത്തെ തുടർന്നായിരുന്നു പൊലീസുകാരന്റെ പ്രവൃത്തി. ഡാനിയൽ ഓഡർക്കെതിരെയാണ് നടപടി.

പൊലീസുകാരന്റെ പ്രവൃത്തി അസാധാരണമാണെന്ന് വിലയിരുത്തിയാണ് യു.എസ് ഭരണകൂടം നടപടി സ്വീകരിച്ചതെന്ന് കോമോ ന്യൂസ് അറിയിച്ചു. പൊലീസുകാരന്റെ നടപടി അസാധാരണമായ ഒന്നാണ്. ഇതിന് പുറമേ സംഭവത്തിന് അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധ ലഭിച്ചിരുന്നു. ഇയാൾക്കെതിരായ നടപടി മറ്റുള്ള പൊലീസുകാർക്കും ഒരു പാഠമാകണമെന്നും സിയാറ്റിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

2024 ജനുവരി 23നാണ് ജാൻവി മരിച്ചത്. യു.എസ് പൊലീസിന്റെ വാഹനമിടിച്ചായിരുന്നു മരണം. പൊലീസ് വാഹനത്തിന്റെ അമിതവേഗതയും ഉദ്യോഗസ്ഥൻ ലഹരി ഉപയോഗിച്ചതുമാണ് അപകടത്തിന് ഇടയാക്കിയത്. തുടർന്ന് മരണത്തെ സംബന്ധിച്ച് തമാശ നിറഞ്ഞ കമന്റുമായി ഓഡർ രംഗത്തെത്തുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.