കാബൂൾ: പറഞ്ഞ തീയതിക്കകം അഫ്ഗാനിസ്താനിലെ സൈനിക സാന്നിധ്യം സമ്പൂർണമായി അവസാനിപ്പിച്ച് അമേരിക്ക. 20 വർഷം മുമ്പ് താലിബാൻ അധികാരത്തിലിരിക്കെ തുടങ്ങിയ അധിനിവേശമാണ് വീണ്ടുമൊരിക്കൽ കൂടി താലിബാൻ തന്നെ അതേ കസേര കൈയാളുേമ്പാൾ ഇേട്ടച്ച് യു.എസ് മടങ്ങുന്നത്. അനേക ലക്ഷം കോടി ഡോളറുകൾ ഒഴുക്കിയും എണ്ണമറ്റ മനുഷ്യ ജീവനുകൾ പൊലിഞ്ഞും രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തും നിലനിർത്തിയ സാന്നിധ്യം നിർത്തുേമ്പാൾ ഇനിയെല്ലാം താലിബാന്‍റെ കൈകളിൽ.
അവസാന സൈനികനും മടങ്ങിയതിന്‍റെ ആഘോഷമായി കാബൂൾ െതരുവുകളിൽ ആകാശത്തേക്ക് വെടിയൊച്ച മുഴങ്ങി. ഇത് ചരിത്ര മുഹൂർത്തമാണെന്ന് മുതിർന്ന താലിബാൻ നേതാക്കൾ പറഞ്ഞു.
ആയിരക്കണക്കിന് അമേരിക്കൻ, അഫ്ഗാൻ സൈനികരെയും മറ്റുള്ളവരെയും ഒഴിപ്പിക്കാൻ അവസാന നാളുകളിൽ തിരക്കിട്ട നടപടികൾക്കായിരുന്നു അമേരിക്ക നേതൃത്വംനൽകിയത്. ഇതിനിടെ ഐ.എസ് ഖുറാസാൻ എന്ന ഭീകര സംഘടന നടത്തിയ ആക്രമണം 13 അമേരിക്കൻ സൈനികരും അതിന്‍റെ എത്രയോ ഇരട്ടി താലിബാനികളുമുൾപ്പെടെ 200 ഓളം പേരുടെ ജീവനെടുത്തു. കാബൂൾ വിമാനത്താവളത്തിൽ തുടർന്ന കൂട്ടപ്പൊരിച്ചിലിന്‍റെ നാളുകൾക്ക് അവസാനം കുറിച്ചാണ് ആഗസ്റ്റ് 30ന് അവസാന സൈനികനായി മേജർ ജനറൽ ക്രിസ് ഡൊണാഹൂ സി.17 യുദ്ധവിമാനത്തിൽ മടങ്ങിയത്. ഇതോടെ, 31ന് പൂർത്തിയാക്കുമെന്ന പ്രഖ്യാപനം ഒരു ദിവസം മുമ്പു സാക്ഷാത്കരിക്കാനായെന്നതു മാത്രമാണ് പ്രസിഡന്‍റ് ബൈഡന്‍റെ അമേരിക്കക്ക് ആശ്വാസം.
ഡൊണാഹു വിമാനം കയറിയ ഉടൻ യു.എസ് സൈനിക കമാൻഡർ കെന്നത്ത് മക്കൻസി ഇതിന്‍റെ പ്രഖ്യാപനവും നടത്തി. തിങ്കളാഴ്ച അർധരാത്രിയോടടുത്തായിരുന്നു യു.എസ് വ്യോമസേനയുടെ വിമാനം പറന്നുപൊങ്ങിയത്.
രണ്ടാഴ്ച മുമ്പ് അതിവേഗം താലിബാൻ രാജ്യം പിടിച്ചതിനു പിന്നാലെ ആരംഭിച്ച പലായനം കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞിട്ടുണ്ട്. സ്വദേശികളും വിദേശികളുമായി ഇതുവരെ 123,000 പേരാണ് രാജ്യം വിട്ടത്. അവശേഷിച്ചവരെ കൂടി കൊണ്ടുപോകുമെന്ന് യു.എസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇനി അത് സാധ്യമാകുമോയെന്ന് കണ്ടറിയണം.
കാബൂൾ വിമാനത്താവളത്തിന്‍റെ നിയന്ത്രണം ആര് ഏറ്റെടുക്കുമെന്നതിനെ ചൊല്ലി പ്രശ്നം നിലനിൽക്കുന്നുണ്ട്. തുർക്കിക്കാണ് നിലവിൽ ഇതിന്‍റെ മേൽനോട്ടം. ഇവ കൈമാറാൻ താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തുർക്കി പ്രസിഡന്‍റ് ഉർദുഗാൻ ഇത് സ്വീകരിച്ചിട്ടില്ല. ഏതെല്ലാം വിമാനങ്ങൾ ഇവിടെനിന്ന് സർവീസ് ആരംഭിക്കുമെന്നും തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.