ബാങ്കോക്ക്: മ്യാന്മറിലും തായ്ലൻഡിലും വൻനാശനഷ്ടങ്ങൾ വിതച്ച ഭൂകമ്പം നടന്ന് അഞ്ചുനാൾ പൂർത്തിയാകുന്നതിനിടെ 26കാരനെ കണ്ടെത്തി. തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഹോട്ടൽ കെട്ടിടത്തിന് അടിയിൽനിന്നാണ് ഭൂകമ്പം നടന്ന് 106 മണിക്കൂറിനുശേഷം യുവാവിനെ ജീവനോടെ പുറത്തെത്തിച്ചത്.
ഹോട്ടലിലെ ജീവനക്കാരനായിരുന്ന നായങ് ലിൻ ടുൻ ജീവനോടെയിരിക്കുന്നുവെന്ന് എൻഡോസ്കോപിക് കാമറ വഴിയുള്ള നിരീക്ഷണത്തിൽ തിരിച്ചറിയുകയായിരുന്നു. ഇതേതുടർന്ന് കൂറ്റൻ ദ്വാരമുണ്ടാക്കിയാണ് രക്ഷാപ്രവർത്തനത്തിലുണ്ടായിരുന്ന തുർക്കി സംഘം പുറത്തെടുത്തത്.
കുപ്പായമില്ലാതെ പൊടിയിൽ കുളിച്ച നിലയിലായിരുന്നു. വെള്ളിയാഴ്ചയുണ്ടായ 7.7 രേഖപ്പെടുത്തിയ വൻഭൂചലനത്തിൽ മ്യാന്മറിൽ മാത്രം 2,886 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ കുത്തനെ ഉയരുമെന്ന് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. 4,639 പേർക്ക് പരിക്കേറ്റു. അയൽരാജ്യമായ തായ്ലൻഡിൽ 22 പേർ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.