ചൈനയിൽ അവിവാഹിതരായ സ്ത്രീകളുടെ എണ്ണം വർധിക്കുന്നു

ബീജിങ്: ചൈനയിലെ അവിവാഹിതരായി തുടരുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ചൈനയിലെ സിയാനിൽ നിന്നുള്ള ഫ്രീലാൻസ് കോപ്പിറൈറ്ററായ ഛായ് വാനൊരു രാജ്യത്ത് ഇപ്പോഴുള്ള ​ട്രെൻഡ് പിന്തുടരുകയാണ് നല്ലതെന്ന് റോയിട്ടേഴ്സിനോട് പ്രതികരിച്ചു. ഭർത്താവോ, കുട്ടികളോ ഇല്ലാത്ത ജീവിതമാണ് നല്ലതെന്നും ഛായ് വാനൊരു പറഞ്ഞു.

മുൻ തലമുറകളിലെ സ്ത്രീകൾ വിവാഹം കഴിച്ചതിലൂടെ അവരുടെ കരിയർ നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. ജീവിതത്തിൽ ഒരിക്കലും അവർക്ക് സന്തോഷം ലഭിച്ചിരുന്നില്ല. അതുകൊണ്ട് ഒറ്റക്കുള്ള ജീവിതമാണ് നല്ലതെന്നും വാനൊരു പറയുന്നു.

അതേസമയം, കഴിഞ്ഞ രണ്ട് വർഷമായി ചൈനയിൽ ജനനനിരക്ക് കുറയുകയാണ്. ഇതിൽ മുന്നറിയിപ്പുമായി പ്രസിഡന്റ് ഷീ ജിങ്പിങ് രംഗത്തെത്തുകയുമ ചെയ്തിരുന്നു. ചൈനയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു.

അതേസമയം, വിദ്യാഭ്യാസ സമ്പന്നരായ സ്തീകളുടെ എണ്ണം ചൈനയിൽ വർധിക്കുകയാണ്. ഇതിനൊപ്പം തൊഴിലില്ലായ്മ വർധിക്കുന്നതും സാമ്പിത്തക​രംഗത്തെ തിരിച്ചടിയും ഒറ്റക്കുള്ള ജീവിതം തെരഞ്ഞെടുക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിലയിരുത്തൽ.

ചൈനയിൽ 15 വയസിന് മുകളിലുള്ള അവിവാഹിതരുടെ എണ്ണം 2021ൽ 239 മില്യണായി ഉയർന്നിരുന്നു. 2021ൽ കമ്യൂണിസ്റ്റ് യൂത്ത് ലീഗ് ഇതുമായി ബന്ധപ്പെട്ട് സർവേ നടത്തിയിരുന്നു. ഇതിൽ 44 ശതമാനം സ്ത്രീകളും ഇനി വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നാണ് അറിയിച്ചത്.

ചൈനയിൽ വിവാഹപ്രായത്തിലും വർധനയുണ്ടായിട്ടുണ്ട്. 2010ൽ ചൈനയിലെ ശരാശരി വിവാഹപ്രായം 24 ആയിരുന്നുവെങ്കിലും 2020ൽ ഇത് 28 ആയി വർധിച്ചു.

Tags:    
News Summary - More Chinese women choosing singledom as economy stutters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.