ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലി അർപ്പിച്ച് പാക്കിസ്താൻ. പാക് സൈനിക മേധാവികളും നയതന്ത്ര ഉദ്യോഗസ്ഥരും ആണ് അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരവ് അർപ്പിച്ചത്. തമിഴ്നാട്ടിലെ കുന്നൂരിൽ സൈനിക ഹെലികോപ്ടർ തകർന്നാണ് ഇന്ത്യയുടെ സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥർ എന്നിവർ കൊല്ലപ്പെട്ടത്.
ഇവരുടെ മരണത്തിൽ അനുശോചിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് അനുശോചനങ്ങൾ പ്രവഹിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പാക് സൈന്യവും നയതന്ത്ര പ്രതിനിധികളും റാവത്തിനും മരണപ്പെട്ട മറ്റുള്ളവർക്കും ആദരാഞ്ജലി അർപ്പിച്ചത്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യയുടെയും മറ്റ് സൈനിക ഉദ്യോഗസ്ഥരുടെയും മരണത്തിൽ പാക്കിസ്താൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ, എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു എന്നിവർ അനുശോചനം രേഖപ്പെടുത്തി. പാക് നയതന്ത്ര പ്രതിനിധികളും ആദരാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.