ഇസ്ലാമാബാദ്: പാകിസ്താനിൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ രാജിക്കൊരുങ്ങി പാക് ധനമന്ത്രി മിഫ്താഹ് ഇസ്മായിൽ. സാമ്പത്തിക പ്രതിസന്ധിക്കിടെ ഈ മാസം ആദ്യം ഉണ്ടായ വെള്ളപ്പൊക്കവും രാജ്യത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മന്ത്രിയുടെ രാജി പ്രഖ്യാപനം. ഞായറാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്‍റെ ട്വീറ്റ് പുറത്ത് വന്നത്.
ഞാൻ വാക്കാൽ മന്ത്രി സ്ഥാനം രാജിവെച്ചു. പ്രധാനമന്ത്രി ഷഹബാസ് ശരീഫിനെ തീരുമാനം അറിയിച്ചിട്ടുണ്ട്. പാകിസ്താനിലേക്ക് തിരിച്ചെത്തിയാൽ ഔദ്യോഗികമായി രാജി സമർപ്പിക്കും- മിഫ്താഹ് ഇസ്മായിൽ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയും മിഫ്താഹ് ഇസ്മായിലും നിലവിൽ ലണ്ടനിലാണുള്ളത്. അടുത്താഴ്ച പാകിസ്താനിലേക്ക് മടങ്ങുമെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താനിൽ നാല് വർഷത്തിനിടെ ധനമന്ത്രിയാകുന്ന അഞ്ചാമത്തെ മന്ത്രിയാണ് ഇസ്മായിൽ. ഇതിനിടെയാണ് കടുത്ത വെള്ളപ്പൊക്കം ഈ മാസം ആദ്യം രാജ്യത്തെയാകെ പിടിച്ചുകുലുക്കിയത്. വെള്ളപ്പൊക്കത്തിൽ 1000ത്തിലധികം ആളുകൾ മരിക്കുകയും 30 ബില്യൺ ഡോളറിന്റെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.