ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് രാജകുമാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 71 കാരനായ ചാൾസ് ഫിലിപ് ആർതർ ജോർജ്, സ്കോട്ട് ലൻഡിലെ ബൽമോറൽ കൊട്ടാരത്തിൽ ചികിത്സയിൽ കഴിയുകയാണെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു. ഭാര്യ കാമിലക്ക് രോഗം ബാധിച്ചിട്ടില്ല.
മൊണാക്കോയിലെ ആൽബർട്ട് രാജകുമാരനോടൊപ്പം രണ്ടാഴ്ച മുമ്പ് ചാൾസ് ഒരു ചടങ്ങിൽ പങ്കെടുത്തിരുന്നു. ഒമ്പത് ദിവസത്തിന് ശേഷം ആൽബർട്ടിന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ചാൾസിനും പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ബക്കിംഗ്ഹാം കൊട്ടരത്തിലെ ഒരുജീവനക്കാരനും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ച് ബ്രിട്ടനിൽ ഇതുവരെ 422 പേർ മരണപ്പെട്ടു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.