റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമോ​? ഇന്ത്യ കാത്തിരിക്കുന്നു

ലണ്ടൻ: ഏതാണ്ട് ഒന്നരമാസം മുമ്പ് നടന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ ലിസ് ട്രസിന്റെ പ്രധാന എതിരാളിയായിരുന്നു മുൻ ധനകാര്യ ​സെക്രട്ടറിയും ഇന്ത്യൻ വംശജനുമായ റിഷി സുനക്. ധനകാര്യ പരിഷ്കാരങ്ങൾ വിവാദമായ​തിനെ തുടർന്ന് ലിസ് ട്രസ് സ്ഥാനമൊഴിഞ്ഞതോടെ അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.

ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്നത് റിഷി സുനകിനാണ്. ഒരാഴ്ചക്കുള്ളിൽ തന്നെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ട്. ലിസ് ​ട്രസിന്റെ രാജി ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്ക് വലിയ തിരിച്ചടിയാണ്.

2016 നു ശേഷം അഞ്ചാമത്തെ പ്രധാനമന്ത്രിയെയാണ് ബ്രിട്ടൻ തെരഞ്ഞെടുക്കാനൊരുങ്ങുന്നത്. ആഭ്യന്തര സെക്രട്ടറി സ്ഥാനം രാജിവെച്ച സുയല്ല ബ്രവർമാൻ ആകും റിഷി സുനകിന്റെ എതിരാളി. മുൻ മന്ത്രി പെന്നി മോഡന്റും മത്സരിക്കുന്നുണ്ട്.വിജയിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനാകും റിഷി സുനക്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മത്സരിക്കുമെന്നും റിപ്പോർട്ടുണ്ട്.

Tags:    
News Summary - Rishi sunak now front-runner for UK PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.