ക്രെംലിന് നേരെ നടന്ന ഡ്രോണാക്രമണത്തിന് പിന്നിൽ യു.എസെന്ന് റഷ്യ

ന്യൂഡൽഹി: പ്രസിഡന്റ് വ്ലാഡമിർ പുടിനെ ലക്ഷ്യമാക്കി നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നിൽ യു.എസെന്ന് റഷ്യ. ക്രെംലിൻ ലക്ഷ്യമാക്കി നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നിൽ യു.എസ് ആണെന്ന ഗുരുതര ആരോപണമാണ് റഷ്യ ഉയർത്തിയിരിക്കുന്നത്.

റഷ്യൻ വക്താവ ദിമിത്രി പെസ്കോവാണ് ആരോപണം ഉന്നയിച്ചത്. ആക്രമണത്തെ സംബന്ധിച്ച് യു.എസിന് അറിവുണ്ടായിരുന്നുവെന്ന് റഷ്യ വ്യക്തമാക്കുന്നു. യു.എസിന്റെ പദ്ധതികളാണ് യുക്രെയ്ൻ നടപ്പാക്കുന്നത്. അതേസമയം, ആരോപണം തെളിയിക്കുന്നതിനായി റഷ്യ തെളിവുകളൊന്നും പുറത്ത് വിട്ടിട്ടില്ല.

അതേസമയം, ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം യുക്രെയ്ൻ നിഷേധിച്ചിട്ടുണ്ട്. ക്രെംലിനെ ലക്ഷ്യമാക്കി രണ്ട് ഡ്രോണുകൾ വരുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് റഷ്യ തന്നെയാണ് ക്രെംലിന് നേരെ നടന്ന ആക്രമണത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. മെയ് ഒമ്പതിന് നടക്കുന്ന വിക്ടറി പരേഡിൽ മാറ്റമുണ്ടാവില്ലെന്നും റഷ്യ അറിയിച്ചിരുന്നു.

Tags:    
News Summary - Russia accuses US of being behind alleged Kremlin drone attack targeting Putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.