ക്രെംലിൻ: യുക്രെയ്ൻ യുദ്ധത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൂടുതൽ പേരെ സൈന്യത്തിലെടുക്കാൻ റഷ്യ ഒരുങ്ങുന്നതായി റിപ്പോർട്ട്.
നാലുലക്ഷം പേരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസ്, യൂറോപ്യൻ പിന്തുണയോടെ അടുത്ത മാസങ്ങളിൽ യുക്രെയ്ൻ പ്രത്യാക്രമണം ശക്തമാക്കാൻ ഒരുങ്ങുന്നതായ റിപ്പോർട്ടുകളുടെ കൂടി പശ്ചാത്തലം ഇതിനുണ്ട്. വിവിധ സഖ്യരാജ്യങ്ങൾ യുക്രെയ്ന് നൽകിയ ടാങ്കുകളും യുദ്ധവിമാനങ്ങളും വൈകാതെ യുദ്ധമുഖത്ത് ഉപയോഗിക്കും. സൈന്യത്തിൽ ചേരാൻ പ്രതീക്ഷിച്ചപോലെ ആളെ കിട്ടാത്ത സ്ഥിതിയുണ്ട്.
തീവ്ര ദേശസ്നേഹം, സാമ്പത്തിക ബുദ്ധിമുട്ട് എന്നീ കാരണങ്ങളാലാണ് ഇപ്പോൾ യുവാക്കൾ സൈന്യത്തിൽ ചേരുന്നത്.
നാലുലക്ഷം എന്ന ലക്ഷ്യം ഈ വർഷം സാധ്യമാക്കാൻ കഴിയുമോ എന്ന സംശയം യുദ്ധവിദഗ്ധർ പങ്കുവെക്കുന്നു. നിർബന്ധിത സൈനിക സേവനം ഭയന്ന് യുവാക്കൾ രാജ്യം വിടുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.