ആക്രമണം ശക്തമാക്കി റഷ്യ; യുക്രെയ്നിൽ പ്രവേശിച്ച് സൈന്യം

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പാശ്ചാത്യരാജ്യങ്ങൾ നൽകിയ മുന്നറിയിപ്പ് യാഥാർഥ്യമാക്കി റഷ്യ യുക്രെയ്നെതിരെ യുദ്ധം ആരംഭിച്ചിരിക്കുന്നു. കിഴക്കൻ യുക്രെയ്നിലേക്ക് സൈനികനീക്കത്തിന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉത്തരവിടുകയായിരുന്നു. ഇതിന് പിന്നാലെ യുക്രെയ്ൻ നഗരങ്ങളെ ലക്ഷ്യമാക്കി വ്യാപക വ്യോമാക്രമണമാണ് റഷ്യ നടത്തിയത്.
തത്സമയ വാർത്തകൾ...


2022-02-24 16:39 IST

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം തേടി യുക്രെയ്ൻ. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ഇന്ത്യയിലെ യുക്രെയ്ൻ അംബാസഡർ ഈഗർ പൊളിഖ ആവശ്യപ്പെട്ടു.

'ഇന്ത്യക്ക് റഷ്യയുമായി പ്രത്യേക ബന്ധമാണുള്ളത്. റഷ്യ-യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനുമായും ഞങ്ങളുടെ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കിയുമായും അടിയന്തരമായി ബന്ധപ്പെടണം' -യുക്രെയ്ൻ അംബാസഡർ പറഞ്ഞു

2022-02-24 16:26 IST

50 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ. 50 ഓളം യുക്രെയ്ൻ സ്വദേശികളും കൊല്ലപ്പെട്ടു

2022-02-24 15:18 IST



2022-02-24 15:11 IST



യുക്രെയ്ൻ തലസ്ഥാനമായ കിയവിലെ സബ്-വേ സ്റ്റേഷനിൽ അഭയം തേടിയ ജനങ്ങൾ

 


2022-02-24 15:09 IST

കേരളത്തിൽ നിന്നുള്ള 2320 വിദ്യാർഥികൾ യുക്രെയ്നിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരെ സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നഭ്യർഥിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മുഖ്യമന്ത്രി കത്തയച്ചു

2022-02-24 15:07 IST

റഷ്യൻ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ. ഒമ്പത് പേർക്ക് പരിക്കേറ്റതായും റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു

2022-02-24 15:04 IST

രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിൽ നടക്കുന്ന ഏറ്റുമുട്ടലിൽ 50 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ സൈന്യം. ആറ് യുദ്ധവിമാനങ്ങൾ തകർത്തതായും യുക്രെയ്ൻ അവകാശപ്പെട്ടു. 

2022-02-24 13:46 IST



യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ പതിച്ച റഷ്യൻ മിസൈലിന്‍റെ അവശിഷ്ടങ്ങൾ

 



 



2022-02-24 13:29 IST



ഇന്ത്യയിലേക്കുള്ള യാത്ര മുടങ്ങിയ മലയാളി വിദ്യാർഥികളടക്കമുള്ളവർ താമസസ്ഥലത്തേക്ക് മടങ്ങി. ഇവരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 


2022-02-24 13:23 IST




റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെതിരെ വിമർശനവുമായി യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ. റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ കൊണ്ടുവരുമെന്ന് അവർ മുന്നറിയിപ്പ് നൽകി. 

Tags:    
News Summary - Russia Ukraine war Live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.