സിഡ്നി: പ്രമേഹമറിയാൻ ഇടവിട്ട് പരിേശാധന നടത്തി കൂടിയും കുറഞ്ഞുമിരിക്കുന്ന രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിർണയിക്കുന്ന രീതി പലരിലും ആധിയുണർത്തുന്നതാണ്. ഇഞ്ചക്ഷൻ വഴിയല്ലാത്ത മറ്റു സാങ്കേതികതകൾ വന്നിട്ടും രക്തം ശരീരത്തിൽനിന്നെടുത്ത് പരിശോധിക്കാതെ പ്രമേഹം കൂടിയോ കുറഞ്ഞോ എന്നറിയില്ല. എന്നാൽ, ഉമിനീരിലും രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന നടത്തുന്ന പുതിയ സംവിധാനമാണ് ആസ്ട്രേലിയൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചിരിക്കുന്നത്.
വിരലിലും കൈകളിലെ മറ്റു ഭാഗങ്ങളിലുമായി രക്ത പരിശോധന നടത്തുന്നത് ഇതോടെ മാറ്റാനാകുമെന്ന് ഗവേഷകർ പറയുന്നു. ചെലവ് കുറഞ്ഞ, വേദനയില്ലാത്ത പരിശോധന പ്രമേഹ രോഗികൾക്ക് ആശ്വാസകരമാകുമെന്ന് ആസ്ട്രേലിയയിലെ ന്യൂകാസിൽ യൂനിവേഴ്സിറ്റി ഫിസിക്സ് പ്രഫസർ പോൾ ദസ്തൂർ പറഞ്ഞു.
47 ലക്ഷം ഡോളർ സർക്കാർ ഫണ്ടിങ്ങിൽ ഏറെയായി ഗവേഷണം പുരോഗമിക്കുന്ന പദ്ധതിയാണ് ഒടുവിൽ പൂർത്തിയായത്. ഇതേ സാങ്കേതികത കോവിഡ് പരിേശാധനക്കും പ്രയോജനപ്പെടുത്താനാകുമോയെന്നാണ് പരിശോധന. ഇതിനായി യു.എസിലെ ഹാർവഡ് വാഴ്സിറ്റിയുമായി സഹകരിച്ച് പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.