സിംഗപ്പൂർ: ദേശീയ തിരിച്ചറിയൽ പദ്ധതിയിൽ തിരിച്ചറിയൽ അടയാളമായി മുഖം ഉൾപ്പെടുത്തുന്ന ആദ്യ രാജ്യമായി സിംഗപ്പൂർ. സിംഗപ്പൂരിൽ സ്വകാര്യ, സർക്കാർ സേവനങ്ങെളല്ലാം ഇനി 'മുഖം നോക്കി'യാകും.
രാജ്യത്തിെൻറ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച് അടിസ്ഥാന ആവശ്യമാണ് തിരിച്ചറിയലിന് ഫേഷ്യൽ വെരിഫിക്കേഷനെന്ന് സർക്കാർ സാേങ്കതികവിദ്യ ഏജൻസി പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഒരു ബാങ്കിൽ പരീക്ഷിച്ച ശേഷമാണ് രാജ്യം മുഴുവൻ വ്യാപകമാക്കുന്നത്.
വ്യക്തിയെ തിരിച്ചറിയുന്നതിനൊപ്പം സേവനങ്ങൾക്ക് യഥാർഥ വ്യക്തി തന്നെയാണോ ഹാജരായതെന്ന് പുതിയ സാേങ്കതിക വിദ്യ ഉറപ്പുവരുത്തും. ബ്രിട്ടീഷ് കമ്പനിയായ െഎപ്രൂവ് ആണ് ഇൗ സേവനം ലഭ്യമാക്കുന്നത്.
രാജ്യത്തിെൻറ ഡിജിറ്റൽ തിരിച്ചറിയൽ പദ്ധതിയായ സിങ്പാസുമായി ഫേഷ്യൽ വെരിഫിക്കേഷൻ സംയോജിപ്പിച്ചിട്ടുണ്ട്. അതേസമയം, പൗരന്മാരുടെ സ്വകാര്യത ഹനിക്കുന്നതാണ് പദ്ധതിയെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.