Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിംഗപ്പൂരിൽ സേവനങ്ങൾ...

സിംഗപ്പൂരിൽ സേവനങ്ങൾ ഇനി 'മുഖം നോക്കി'

text_fields
bookmark_border
സിംഗപ്പൂരിൽ സേവനങ്ങൾ ഇനി മുഖം നോക്കി
cancel
camera_altകടപ്പാട്​: www.securitymagazine.com

സിംഗപ്പൂർ: ദേശീയ തിരിച്ചറിയൽ പദ്ധതിയിൽ തിരിച്ചറിയൽ അടയാളമായി മുഖം ഉൾപ്പെടുത്തുന്ന ആദ്യ രാജ്യമായി സിംഗപ്പൂർ. സിംഗപ്പൂരിൽ സ്വകാര്യ, സർക്കാർ സേവനങ്ങ​െളല്ലാം ഇനി 'മുഖം നോക്കി'യാകും.

രാജ്യത്തി​െൻറ ഡിജിറ്റൽ സമ്പദ്​വ്യവസ്ഥയെ സംബന്ധിച്ച്​​ അടിസ്ഥാന ആവശ്യമാണ്​ തിരിച്ചറിയലിന്​ ഫേഷ്യൽ വെരിഫിക്കേഷനെന്ന്​ സർക്കാർ സാ​േങ്കതികവിദ്യ ഏജൻസി പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഒരു ബാങ്കിൽ പരീക്ഷിച്ച ശേഷമാണ്​ രാജ്യം മുഴുവൻ വ്യാപകമാക്കുന്നത്​.

വ്യക്തിയെ തിരിച്ചറിയുന്നതിനൊപ്പം സേവനങ്ങൾക്ക്​ യഥാർഥ വ്യക്​തി തന്നെയാണോ ഹാജരായതെന്ന്​ പുതിയ സാ​േങ്കതിക വിദ്യ ഉറപ്പുവരുത്തും. ബ്രിട്ടീഷ്​ കമ്പനിയായ ​​െഎപ്രൂവ്​ ആണ്​ ഇൗ സേവനം ലഭ്യമാക്കുന്നത്​.

രാജ്യത്തി​െൻറ ഡിജിറ്റൽ തിരിച്ചറിയൽ പദ്ധതിയായ സിങ്​പാസുമായി ഫേഷ്യൽ വെരിഫിക്കേഷൻ സംയോജിപ്പിച്ചിട്ടുണ്ട്​. അതേസമയം, പൗരന്മാരുടെ സ്വകാര്യത ഹനിക്കുന്നതാണ്​ പദ്ധതിയെന്ന വിമർശനവും ഉയർന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:singaporefacial verification
Next Story