വാഷിങ്ടൺ: യു.എസിൽ ആറു വയസ്സുകാരൻ അധ്യാപികക്കുനേരെ വെടിയുതിർത്തു. വിർജീനിയയിലെ എലമെന്ററി സ്കൂൾ ക്ലാസ് മുറിയിലാണ് സംഭവം. പരിക്കേറ്റ അധ്യാപിക അപകടനില തരണംചെയ്തു. വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടമായിരുന്നില്ലെന്നും വാക്കുതർക്കത്തിനൊടുവിൽ വെടിയുതിർത്തതാണെന്നും ലോക്കൽ പൊലീസ് മേധാവി സ്റ്റീവ് ഡ്ര്യൂ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സ്കൂളിലെ വെടിവെപ്പും അക്രമങ്ങളും രാജ്യത്ത് തുടർക്കഥയായിട്ടുണ്ട്. കഴിഞ്ഞ മേയിൽ 19 വിദ്യാർഥികളെയും രണ്ട് അധ്യാപകരെയും വെടിവെച്ചുകൊന്നിരുന്നു. വിദ്യാർഥികൾ രക്ഷിതാക്കളുടെ തോക്കെടുത്ത് സ്കൂളിലെത്തിയാണ് അക്രമം നടത്തുന്നത്. കൊലപാതകവും അപകടവും സ്വയംപ്രതിരോധവും ആത്മഹത്യയും ഉൾപ്പെടെ കഴിഞ്ഞ വർഷം രാജ്യത്ത് 44,000 പേരാണ് വെടിയേറ്റുമരിച്ചത്. തോക്ക് ലൈസൻസിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് ഭരണകൂടം പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.