ടിക് ടോക്ക് ഇൻഫ്ലുവൻസർ ടെയ്‌ലർ റൂസോ ഗ്രിഗ് 25ാം വയസ്സിൽ അന്തരിച്ചു

ടെക്സാസ്: വിഖ്യാത അമേരിക്കൻ ടിക് ടോക്ക് താരം ടെയ്‌ലർ റൂസോ ഗ്രിഗ് 25-ാം വയസ്സിൽ അന്തരിച്ചു. ടെയ്‍ലറി​ന്‍റെ ഭർത്താവ് കാമറൂൺ ഗ്രിഗ്, ഇൻസ്റ്റാഗ്രാമിൽ ഈ വാർത്ത പങ്കിട്ടുകൊണ്ട്  മരണം വളരെ പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമാണെന്ന് പറഞ്ഞു. എന്നാൽ, മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. യു.എസിലെ ടെക്സാസുകാരിയാണ് ടെയ്‍ലർ.

‘ഇത്തരത്തിലുള്ള ഹൃദയവേദന അവൾ അനുഭവിക്കേണ്ടിവരുമെന്ന് ആരും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ച് ഈ പ്രായത്തിൽ’ -അദ്ദേഹം എഴുതി. മിക്ക ആളുകളും ജീവിതകാലത്ത് അനുഭവിക്കുന്നതിനേക്കാൾ കൂടുതൽ വേദനയും കഷ്ടപ്പാടുകളും കഴിഞ്ഞ ഒരു വർഷം ടെയ്‌ലർ അനുഭവിച്ചു. എന്നിട്ടും അവൾ ചുറ്റുമുള്ള എല്ലാവർക്കും വെളിച്ചമേകി. എപ്പോഴും സന്തോഷം നൽകി. എനിക്കറിയാവുന്ന ഏറ്റവും ധീരയും കരുത്തുറ്റ സ്ത്രീയും അവളായിരുന്നു. കർത്താവിലുള്ള അവളുടെ വിശ്വാസം ഇരുണ്ട നിമിഷങ്ങളിൽ പോലും എല്ലാ വെല്ലുവിളികളിലും അതിജീവിക്കാൻ പ്രാപ്തയാക്കി. അവൾ എ​ന്‍റെയും മറ്റ് പലരുടെയും ജീവൻ രക്ഷിച്ചു. ടെയ്‌ലറുടെ ഭൗതിക ശരീരം ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ട്. അവളുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് യന്ത്രങ്ങളാൽ പ്രാപ്തമാക്കി നിലനിറുത്തുന്നതായും ഗ്രിഗ് പങ്കിട്ടു.

ഈ പ്രയാസകരമായ വേളയിൽ കുടുംബത്തെ സാമ്പത്തികമായി പിന്തുണക്കുന്നതിനായി GoFundMe പേജിലേക്കുള്ള ഒരു ലിങ്കും ഗ്രിഗ് ഉൾപ്പെടുത്തിയിട്ടുണ്ട്. ടെയ്‌ലറോടുള്ള ആദരസൂചകമായി ഒരു പരിപാടി ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇതിൽ സൂചിപ്പിച്ചു. GoFundMe പേജിലൂടെ ‘ഞങ്ങളുടെ അഗാധമായ അനുശോചനത്തോടെ ടെയ്‌ലറുടെ വിയോഗം ഞങ്ങൾ അറിയിക്കുന്നു. അവളുടെ ആത്മാവ് അവളെ അറിയുന്നവരുടെ ഹൃദയങ്ങളിൽ വസിക്കും. ഈ വേളയിൽ കുടുംബത്തി​ന്‍റെ സ്വകാര്യത ഞങ്ങൾ ആവശ്യപ്പെടുന്നു’വെന്നും അതിൽ പറയുന്നു.

ടിക് ടോക്കിൽ ടെയ്‌ലറിന് 1.4 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ത​ന്‍റെ നായ്‌ക്കൊപ്പം ഉള്ളതാണ് സെപ്റ്റംബർ 26ന് പോസ്റ്റ് ചെയ്ത അവസാന വിഡിയോ. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് ടെയ്‍ലറും ഗ്രിഗും 2021 ൽ ഡേറ്റിംഗ് ആരംഭിക്കുകയും 2022 ജൂണിൽ വിവാഹനിശ്ചയം നടത്തുകയും ചെയ്തു. 2023 ആഗസ്റ്റ് 19നാണ് വിവാഹിതരായത്.

Tags:    
News Summary - TikTok Influencer Taylor Rousseau Grigg Dies At 25, Husband Announces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.