ലണ്ടൻ: ദീപാവലി പരിപാടിയിൽ മാംസവും മദ്യവും ഉൾപ്പെടുത്തിയ സംഭവത്തിൽ ക്ഷമ ചോദിച്ച് യു.കെ പ്രധാനമന്ത്രി കെയിർ സ്റ്റാർമെറിന്റെ ഓഫീസ്. ഡൗണിങ് സ്ട്രീറ്റിലെ ദീപാവലി പരിപാടിക്കിടെയാണ് മാംസവും മദ്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയത്.
എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഭക്ഷണത്തിന്റെ മെനുവിനെ കുറിച്ച് പരാമർശമില്ല. ഭാവി പരിപാടികളിൽ ഇത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നേരത്തെ ബ്രിട്ടീഷ് ഇന്ത്യൻ കൺസർവേറ്റീവ് ശിവാനി രാജ ദീപാവലി ആഘോഷത്തിൽ മാംസഭക്ഷണം വിളിമ്പിയതിൽ ബ്രിട്ടൻ പ്രധാനമന്ത്രി സ്റ്റാർമറിനെ എതിർപ്പറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അവർകത്തയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണം
ഹിന്ദു പാരമ്പര്യത്തെ കുറിച്ച് അറിവില്ലാതെ പരിപാടി നടത്തിയതിനെയും ശിവാനി രാജ വിമർശിച്ചിരുന്നു. തന്റെ മണ്ഡലത്തിലെ ആയിരക്കണക്കിന് ഹിന്ദുക്കളുടെ പ്രതിനിധിയെന്ന നിലയിൽ സംഭവം തനിക്ക് കടുത്ത ദുഃഖമുണ്ടാക്കിയെന്ന് അവർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.