എലികൾക്കും പാറ്റകൾക്കുമൊപ്പം താമസം; താമസസ്ഥലം മാറ്റിക്കൊണ്ടേയിരുന്നു; റഷ്യ കടത്തിക്കൊണ്ടുപോയ യുക്രെയ്നിലെ കുട്ടികൾ അനുഭവിച്ചത് കടുത്ത പീഡനം

കിയവ്: യുക്രെയ്ൻ നഗരങ്ങളായ ഖേഴ്സൺ, ഖാർക്കിവ് നഗരങ്ങളിൽ നിന്ന് റഷ്യൻ സൈന്യം പിടികൂടിയ കുട്ടികൾ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തി. സേവ് യുക്രെയ്ൻ എന്ന സംഘടന 31 കുട്ടികളെയാണ് അവരുടെ കുടുംബങ്ങളോട് കൂട്ടിച്ചേർത്തത്. റഷ്യയിൽ നിന്ന് ഇവരെ തിരിച്ചെത്തിക്കാൻ ദീർഘകാലമായി ശ്രമം നടന്നുവരികയായിരുന്നു.

യുദ്ധം രൂക്ഷമായ സമയത്ത് റഷ്യ പിടിച്ചെടുത്ത യുക്രെയ്ൻ നഗരങ്ങളിൽ നിന്ന് ഇവരെ പിടികൂടിയത്. സേവ് യുക്രെയ്ൻ സംഘത്തിന്റെ അഞ്ചാമത്തെ രക്ഷാദൗത്യമാണ് ഫലം കണ്ടിരിക്കുന്നത്. റഷ്യയിൽ ഈ കുട്ടികൾ എലികൾക്കും പാറ്റകൾക്കുമൊപ്പമാണ് കഴിഞ്ഞിരുന്നതെന്നും  സേവ് യുക്രെയ്ൻ സ്ഥാപകൻ മികോല കുലേബ പറഞ്ഞു. റഷ്യൻ അധികൃതർ ഇവരുടെ താമസസ്ഥലങ്ങൾ മാറ്റിക്കൊണ്ടേയിരുന്നു.

എലികൾക്കും പാറ്റകൾക്കുമൊപ്പമാണ് അവർക്ക് കഴിയേണ്ടി വന്നത്-അദ്ദേഹം പറഞ്ഞു. 2022 ഫെബ്രുവരിയിലാണ് യുക്രെയ്നിൽ റഷ്യ ആക്രമണം തുടങ്ങിയത്. ഏതാണ്ട് 19,500 കുട്ടികളെ റഷ്യ പിടികൂടിയിട്ടുണ്ടെന്നാണ് യുക്രെയ്ൻ കണക്കാക്കുന്നത് എന്നാൽ കുട്ടികളെ പിടികൂടിയ​തല്ലെന്നും അവരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് മാറ്റിയതാണെന്നുമാണ് റഷ്യയുടെ വാദം.

Tags:    
News Summary - Ukraine children returned from Russia lived with rats cockroaches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.