ഉക്രെയ്ൻ സംഘർഷം: യു.എസ് പൗരന്മാർ ഉടൻ ഉക്രെയ്ൻ വിടണമെന്ന് ജോ ബൈഡൻ

വാഷിങ്ടൺ: ഉക്രെയ്നിൽ അവശേഷിക്കുന്ന എല്ലാ അമേരിക്കൻ പൗരന്മാരും ഉടൻ രാജ്യം വിടണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. യു.എസും റഷ്യൻ സൈനികരും പരസ്പരം ഇടപഴകുകയാണെങ്കിൽ മോസ്‌കോയുമായി സംഘർഷം ഉണ്ടാവാൻ സാധ്യതയുണെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി.


വ്യാഴാഴ്ചാണ് ബൈഡൻ ഇക്കാര്യം ആവശ്യപ്പെട്ടത്. അമേരിക്കൻ പൗരന്മാർ ഇപ്പോൾ പോകണം എന്ന് എൻ.ബി.സി ന്യൂസിനോട് പറയുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ്. ലോകത്തിലെ വലിയ സൈന്യവുമായാണ് ഏറ്റുമുട്ടാൻ പോകുന്നത്. വളരെ വ്യത്യസ്തമായ സാഹചര്യമാണ്. കാര്യങ്ങൾ ഭ്രാന്തമാകാൻ സാധ്യതയുണ്ടെന്നും ബൈഡൻ വ്യക്തമാക്കി.

അതേസമയം ഉക്രൈൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെയും റഷ്യ വിന്യസിച്ചു. യു.എസ് കിഴക്കൻ യൂറോപ്പിലും ഉക്രൈനിലുമായി കൂടുതൽ സൈന്യത്തെ അയച്ചതിനു പിന്നാലെയാണ് റഷ്യ യുദ്ധസന്നാഹങ്ങൾ ഊർജിതമാക്കിയത്. ഉക്രൈൻ അതിർത്തിയിലെ റഷ്യൻ നീക്കത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തെത്തിയിട്ടുണ്ട്. സൈന്യത്തിന്റെ എണ്ണം കൂട്ടിയതിനു പുറമെ വൻതോതിലുള്ള കവചിത വാഹനങ്ങളും പടക്കോപ്പുകളും ആയുധസാമഗ്രികളുമെല്ലാം അവിടെ വിന്യസിച്ചിട്ടുണ്ട്.

പലായനം ചെയ്യുന്ന അമേരിക്കക്കാരെ രക്ഷിക്കാൻ സൈന്യത്തെ അയക്കുമോ എന്ന മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന് ബൈഡൻ മറുപടി നല്കിയത് ഇല്ല എന്നായിരുന്നു. അമേരിക്കക്കാരും റഷ്യയും പരസ്പരം വെടിയുതിർക്കുന്ന ഒരു ലോകമഹായുദ്ധമാണ് വരാനിരിക്കുന്നതെന്നും മുമ്പ് ജീവിച്ചതിനേക്കാൾ വ്യത്യസ്തമായ ലോകത്താണ് നമ്മളിപ്പോളുള്ളതെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.

ഉക്രെയ്നെ ആക്രമിക്കണമോ എന്ന കാര്യത്തിൽ റഷ്യ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന പ്രസ്താവന താൻ വിശ്വസിക്കുന്നില്ലെന്നാണ് ബ്രസൽസിൽ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ യു.കെയുടെ രഹസ്യാന്വേഷണ വിഭാഗം തങ്ങളുടെ ജോലി തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ നാവിക അഭ്യാസത്തിന് തയ്യാറെടുക്കുന്നതിനിടെ കടലിലേക്കുള്ള തങ്ങളുടെ പ്രവേശനം റഷ്യ തടഞ്ഞതായി യുക്രൈൻ ആരോപിച്ചു. റഷ്യൻ സൈന്യം അസോവ് കടൽ പൂർണ്ണമായും തടഞ്ഞുവെന്നും കരിങ്കടൽ ഏതാണ്ട് പൂർണ്ണമായും വെട്ടിമാറ്റിയതായും ഉക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. ഉക്രെയ്നിന്റെ തെക്ക്, കരിങ്കടൽ, അസോവ് കടൽ എന്നീ രണ്ട് കടലുകളിലാണ് റഷ്യയുടെ നാവിക അഭ്യാസം അടുത്തയാഴ്ച നടക്കുക. മിസൈൽ, ഗണ്ണറി ഫയറിംഗ് അഭ്യാസങ്ങൾ ചൂണ്ടിക്കാട്ടി റഷ്യ തീരദേശ മുന്നറിയിപ്പ് നൽകി. എന്നാൽ അഭ്യാസങ്ങൾ അവസാനിച്ചതിന് ശേഷം തങ്ങളുടെ സൈനികർ സ്ഥിര താവളങ്ങളിലേക്ക് മടങ്ങുമെന്ന് റഷ്യ അറിയിച്ചു.

റഷ്യൻ നിയന്ത്രണത്തിലുള്ള ക്രീമിയയിലും അയൽരാജ്യമായ ബെലാറസിലുമെല്ലാം സൈനിക മുന്നൊരുക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഒരു ലക്ഷത്തോളം റഷ്യൻ സൈനികർ യുക്രൈൻ അതിർത്തിയിലും ക്രീമിയയിലുമായി വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നാണ് രാജ്യാന്തര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തത്. ക്രീമിയയിൽ പുതുതായി വിന്യസിക്കപ്പെട്ട സൈനികർക്കായി താൽക്കാലിക പാർപ്പിടങ്ങളും ടെന്റുകളും സജ്ജീകരിച്ചുകഴിഞ്ഞിട്ടുണ്ട്.

Tags:    
News Summary - Ukraine tensions: Joe Biden says US citizens should leave Ukraine now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.