ബാങ്കോക്ക്: ഐക്യരാഷ്ട്ര സഭക്ക് കീഴിലെ വേൾഡ് ഫുഡ് പ്രോഗ്രാം മ്യാന്മറിലെ 10 ലക്ഷത്തിലധികം വരുന്ന റോഹിങ്ക്യൻ അഭയാർഥികൾക്കുള്ള ഭക്ഷണവിതരണം നിർത്താനൊരുങ്ങുന്നു. ഏപ്രിൽ മുതൽ ഭക്ഷണവിതരണത്തിന് ഫണ്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
യു.എസും ചില യൂറോപ്യൻ രാജ്യങ്ങളും വേൾഡ് ഫുഡ് പ്രോഗ്രാമിനുള്ള ധനസഹായം വെട്ടിക്കുറച്ചതാണ് ഭക്ഷണ വിതരണത്തെ പ്രതിസന്ധിയിലാക്കുന്നത്. ബദൽ ധനസമാഹരണത്തിന് ശ്രമിക്കുന്നുണ്ട്. അതിനിടെ മാനുഷിക സഹായം റദ്ദാക്കുന്നത് കുറ്റകൃത്യമാണെന്ന് ബംഗ്ലാദേശ് സന്ദർശനത്തിലുള്ള യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.