പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ കോടതി ഉത്തരവ്; ട്രംപിന് തിരിച്ചടി

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ കോടതി ഉത്തരവ്; ട്രംപിന് തിരിച്ചടി

വാഷിങ്ടൺ: കൂട്ട പിരിച്ചുവിടലിൽ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. കാലിഫോർണിയ, മേരിലാൻഡ് എന്നിവിടങ്ങളിലെ ജഡ്ജിമാർ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ ഉത്തരവിട്ടു. പ്രൊബേഷനിലുള്ള ജീവനക്കാരെ പിരിച്ചുവിട്ട ട്രംപിന്റെ നടപടിക്കെതിരെയാണ് കോടതി ഉത്തരവ്.

19ഓളം ഫെഡറൽ ഏജൻസികളിൽ നിന്നാണ് ട്രംപ് ജീവനക്കാരെ പിരിച്ചുവിട്ടത്. കൂട്ടപിരിച്ചുവിടലിൽ കോടതികളിൽ നിന്ന് തുടർച്ചയായി പ്രതികൂല വിധികളുണ്ടാവുന്നത് ഡോണൾഡ് ട്രംപിനേയും ഇലോൺ മസ്കിനേയും സംബന്ധിച്ച് തിരിച്ചടിയാണ്.

ഡെമോക്രാറ്റുകൾ ഭരിക്കുന്ന സ്റ്റേറ്റുകളാണ് ട്രംപിന്റെ നീക്കത്തിനെതിരെ ഹരജി നൽകിയത്. യു.എസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി, കൺസ്യൂമർ ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ബ്യൂറോ, യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് തുടങ്ങിയ മൂന്ന് ഏജൻസികൾ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിട്ടത്.

അഗ്രികൾച്ചർ, കോമേഴ്സ്, വിദ്യാഭ്യാസം, ഊർജം, ആരോഗ്യം, ഹ്യൂമൻ സർവീസ്, ഹോംലാൻഡ് സെക്യൂരിറ്റി, ഹൗസിങ് ആൻഡ് അർബൻ ഡെവലപ്മെന്റ്, ഇന്റീരിയർ, ലേബർ, ട്രാൻസ്​പോർട്ടേഷൻ, ട്രഷറി, വെറ്ററൻസ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരെയും തിരിച്ചെടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.