ഫലസ്തീൻ അഭയാർഥികൾ താമസിക്കുന്ന അൽ-മവാസിയിലെ ടെന്റുകൾക്ക് മുകളിൽ 2024 സെപ്തംബർ 10ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് രൂപപ്പെട്ട വൻകുഴിയിൽ മൃതദേഹാവശിഷ്ടങ്ങൾ തിരയുന്നവർ (ഫോട്ടോ കടപ്പാട്: അനഡോലു)
തെൽഅവീവ്: ഗസ്സയിലെ താൽക്കാലിക ടെന്റുകൾക്ക് മേൽ ഇസ്രായേൽ സൈന്യം നടത്തിയ മാരകപ്രഹര ശേഷിയുള്ള ബോംബാക്രമണത്തിൽ മൃതദേഹങ്ങൾ ആവിയായിപ്പോയതായി യു.എൻ ഉന്നതോദ്യോഗസ്ഥൻ. ഗസ്സ സന്ദർശിച്ച ഐക്യരാഷ്ട്ര സഭ ഓഫിസ് ഫോർ കോഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (ഒ.സി.എച്ച്.എ) മേധാവി ജോർജിയസ് പെട്രോപൗലോസാണ് ഇസ്രായേലിന്റെ ക്രൂരത ലോകത്തോട് വിവരിച്ചത്.
ജാപ്പനീസ് നഗരമായ നാഗസാക്കിയിൽ 1945ൽ യു.എസ് സേന അണുബോംബ് വർഷിച്ച ശേഷമുള്ള അവസ്ഥയാണ് ഇസ്രായേൽ ആക്രമണം നടത്തിയ ഗസ്സയിലെ അൽ-മവാസി അഭയാർഥി ക്യാമ്പിലേതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലി പത്രമായ ഹാരറ്റ്സാണ് ജോർജിയസ് പെട്രോപൗലോസിന്റെ അനുഭവക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. അൽ മവാസി ക്യാമ്പിന് നേരെ ഐ.ഡി.എഫ് നടത്തിയ ഭീകരാക്രമണത്തിൽ ഇരകളുടെ ശരീരങ്ങൾ ആവിയായി പോയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്ര സഭ ഓഫിസ് ഫോർ കോഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (ഒ.സി.എച്ച്.എ) മേധാവി ജോർജിയസ് പെട്രോപൗലോസ്
‘കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സുരക്ഷിത മേഖലയെന്ന് ഇസ്രായേൽ ചൂണ്ടിക്കാട്ടിയ പ്രദേശമാണ് അൽ മവാസി ക്യാമ്പ്. ഇവിടെ താൽക്കാലിക ടെന്റുകളിൽ താമസിച്ചവരെ ലക്ഷ്യമിട്ടാണ് അതീവനശീകരണ ശേഷിയുള്ള ബോംബുകൾ വർഷിച്ചത്. ആക്രമണത്തിൽ അഭയാർഥി ടെന്റുകളിൽ ഉണ്ടായിരുന്ന ഇരുപതോളം പേരുടെ മൃതദേഹാവശിഷ്ടം പോലും ബാക്കിയായില്ല. ബോംബ് സ്ഫോടനത്തിന് ശേഷം ഞാൻ ആശുപത്രിയിൽ പോയപ്പോൾ അവിടം ഒരു അറവുശാല പോലെയായിരുന്നു, എല്ലായിടത്തും രക്തക്കളം...’ -അദ്ദേഹം ഭയാനക രംഗം ഓർത്തെടുത്തു.
ഇസ്രായേൽ സുരക്ഷിത മേഖല ആയി നിശ്ചയിച്ച മണൽ പ്രദേശമായ അൽ-മവാസിയിൽ സെപ്തംബർ, നവംബർ, ഡിസംബർ മാസങ്ങളിലായി എട്ട് തവണയാണ് ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടത്. ഡിസംബർ 4 ന് 21 ടെന്റുകൾക്ക് മുകളിൽ ബോംബിട്ട് 23 പേരെ കൊലപ്പെടുത്തിയിരുന്നു. ഇസ്രായേൽ ബോംബാക്രമണത്തിൽ ഇരകളുടെ ശരീരം തീർത്തും ഇല്ലാതാവുന്നതായി ഗസ്സയിലെ അൽജസീറ ലേഖകരും ആരോഗ്യവകുപ്പ് ജീവനക്കാരും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
സെപ്തംബറിൽ അൽ-മവാസിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ സ്ഫോടനത്തിന്റെ തീവ്രതയാൽ 22 പേരെയെങ്കിലും കാണാതായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2000 പൗണ്ട് (907 കിലോഗ്രാം) ഭാരമുള്ള യുഎസ് നിർമിത എം.കെ 84 ബോംബുകളാണ് ഇവിടെ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് അൽ ജസീറ വെരിഫിക്കേഷൻ ഏജൻസിയായ ‘സനദ്’ റിപ്പോർട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.