ഇറാനെതിരെ പൂർണ്ണ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക; അപകടകരമായ നീക്കമെന്ന്​ ഇറാൻ

യുനൈറ്റഡ്​ നേഷൻസ്​: ഇറാനെതിരായ ഉപരോധങ്ങൾ പുനഃസ്ഥാപിക്കണമെന്ന്​ ​െഎക്യരാഷ്​ട്രസഭയോടും രക്ഷാസമിതിയോടും അമേരിക്ക ഒൗദ്യോഗികമായി ആവശ്യപ്പെട്ടു. യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപിയോ, യു.എൻ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗു​െട്ടറസ്​, ​രക്ഷാസമിതി പ്രസിഡൻറ്​ എന്നിവർക്ക്​ ഇതുസംബന്ധിച്ച വിജ്​ഞാപനം കൈമാറി.

2015ലെ ആണവ കരാറിൽ ഇറാ​െൻറ ഭാഗത്തുനിന്ന്​ ഗുരുതര ലംഘനങ്ങൾ ഉണ്ടായതായി കാണിച്ചാണ്​ പോംപിയോ യു.എന്നിനെ സമീപിച്ചത്​. അമേരിക്കയുടെ അറിയിപ്പ്​ ലഭിച്ച്​ 31ാം ദിവസം ഉപരോധങ്ങൾ വീണ്ടും പ്രാബല്യത്തിലാകുമെന്നും ​േപാംപിയോ പറഞ്ഞു. ഉപരോധം നടപ്പാക്കുന്നതിന്​ പരമാവധി ശ്രമിക്കും. ഇറാനെതിരായ ആയുധ ഉപരോധം നീട്ടണമെന്ന്​ ബ്രിട്ടൻ, ഫ്രാൻസ്​, ജർമനി എന്നീ രാജ്യങ്ങൾ സ്വകാര്യമായി തന്നോട്​ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്​തമാക്കി.

അമേരിക്കക്ക്​ അവകാശമില്ല –ബ്രിട്ടൻ, ഫ്രാൻസ്​, ജർമനി, റഷ്യ

ഉപ​േരാധങ്ങൾ തിരികെ കൊണ്ടുവരാൻ അമേരിക്കക്ക്​ അവകാശമില്ലെന്ന്​ മറ്റു വൻശക്​തി രാജ്യങ്ങൾ. 2018ൽ ഏകപക്ഷീയമായി പിൻവാങ്ങിയ അമേരിക്കക്ക്​, ആണവ കരാറിൽ വ്യവസ്ഥ ​െചയ്​ത സ്​നാപ്ബാക്ക്​ (ഇറാനെതിരായ ഉപരോധങ്ങൾ തിരികെ കൊണ്ടുവരൽ) ഉപയോഗിക്കാൻ അവകാശമില്ലെന്ന്​ റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്​, ജർമനി തുടങ്ങിയ രാജ്യങ്ങൾ വ്യക്​തമാക്കി.

തങ്ങൾക്ക്​ തോന്നുന്നതുപോലെ കരാറുകൾ ഉപേക്ഷിക്കുകയും അതി​െൻറ നേട്ടങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അമേരിക്കയുടെയും അന്താരാഷ്​ട്ര നിയമങ്ങളും നയതന്ത്ര മര്യാദകളും പാലിക്കുന്ന മറ്റൊരു ​ലോകവുമാണ്​ ഇ​േപ്പാഴുള്ളതെന്ന്​ യു.എന്നിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡർ ദിമിത്രി പോളിൻസ്​കി പറഞ്ഞു.

ജോയൻറ്​ കോംപ്രഹെൻസിവ്​ പ്ലാൻ ഒാഫ്​ ആക്​ഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഇറാൻ ആണവ കരാറിനൊപ്പമാണ്​ തങ്ങളെന്നും അമേരിക്കയുടെ നീക്കത്തെ തള്ളിക്കളയുന്നതായും ഫ്രാൻസ്​, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്​താവനയിൽ വ്യക്​തമാക്കി. 2018 മേയ്​ എട്ടിന്​ പിൻവാങ്ങിയതോ​െട അമേരിക്ക കരാറി​െൻറ ഭാഗമല്ലാതായി മാറിയതായും മൂന്നു രാജ്യങ്ങളും വ്യക്തമാക്കി. അമേരിക്കയുടെ നിലപാട്​ അംഗീകരിക്കില്ലെന്ന്​ ചൈന നേരത്തേ വ്യക്തമാക്കിയിരുന്നു.

അമേരിക്കയുടെ ആവശ്യം നിയമപരമായി നിലനിൽപില്ലാത്തതാണെന്നും 30 ദിവസങ്ങൾക്കകം ഒന്നും സംഭവിക്കില്ലെന്നും യു.എന്നി​െല ഇറാൻ അംബാസഡർ മാജിദ്​ തക്​ത്​ റവാൻജി പറഞ്ഞു. അമേരിക്കയുടെ ശ്രമങ്ങളെ ​െഎക്യരാഷ്​ട്രസഭ ചെറുക്കണമെന്ന്​ ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ്​ ജവാദ്​ സരീഫ് അ​േൻറാണിയോ ഗു​െട്ടറസിനോട്​ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.