വെല്ലിങ്ടൺ: ലോകത്തിലെ ഏറ്റവും ശക്തരായ രണ്ട് വനിത പ്രധാനമന്ത്രിമാർ ഒരുമിച്ചപ്പോൾ അത് ലോകത്തിന് വലിയ കൗതുകമായി. ആദ്യമായാണ് ഇരുവരും ഒരുമിക്കുന്നത്. 2017 മുതൽ ന്യൂസിലൻഡിനെ നയിക്കുന്ന ജസീന്ത ആർഡേനും 2019ൽ ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരീനും ആണ് ഒരുമിച്ചത്. ജസീന്തയുടെ ആതിഥേയത്വം സ്വീകരിച്ചാണ് സന്ന ഓക്‍ലൻഡിലെത്തിയത്. യുക്രെയ്ൻ സംഘർഷം, കാലാവസ്ഥ വ്യതിയാനം, ഇറാനിലെ സ്ക്രീകൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയാണ് ഇരുവരും പ്രധാനമായും ചർച്ച ചെയ്തത്.
നിലവിൽ 13 രാജ്യങ്ങളിൽ തലപ്പത്തിരിക്കുന്നത് സ്ത്രീകളാണ്. 1997ലാണ് ന്യൂസിലൻഡിന് ആദ്യമായി വനിത പ്രധാനമന്ത്രിയെ ലഭിച്ചത്. ഫിൻലൻഡിന് ആദ്യ വനിത പ്രസിഡന്റിനെ ലഭിച്ചത് 2000ത്തിലാണ്. ജസീന്തക്ക് 42 വയസാണ് പ്രായം, സന്നക്ക് 37ഉം. രണ്ടുപേരും പ്രധാനമന്ത്രിമാരായതുകൊണ്ടാണ് കൂടിക്കാഴ്ച നടത്തിയത് എന്നാണ് സന്ന പറയുന്നത്. ഇരുവരും തമ്മിലുള്ള വിഡിയോ ട്വിറ്ററിൽ ട്രെൻഡാണിപ്പോൾ. 15 ലക്ഷം ആളുകളാണ് വിഡിയോ കണ്ടത്.
നിങ്ങൾ രണ്ടുപേരും കണ്ടുമുട്ടിയത് നിങ്ങൾ പ്രായത്തിൽ സാമ്യമുള്ളവരായതുകൊണ്ടും ധാരാളം പൊതുവായ കാര്യങ്ങൾ ഉള്ളതുകൊണ്ടും ആണോ എന്ന് ചോദ്യത്തിന് ജസീന്തയാണ് ആദ്യം മറുപടി പറഞ്ഞത്. ബറാക് ഒബാമയും ജോൺ കീയും ഒരേ പ്രായത്തിലുള്ളവരായതിനാൽ അവർ കണ്ടുമുട്ടിയിട്ടുണ്ടോ എന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ ഇല്ലയോ എന്നാണ് തന്നെ അദ്ഭുതപ്പെടുത്തുന്നത് എന്നായിരുന്നു മറുപടി.
ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രിയായ കീ, മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി ഇരുവരും അധികാരത്തിലിരുന്നപ്പോൾ, പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു.പദവികൾ ഒഴിഞ്ഞശേഷവും അവർ ഒരുമിച്ച് ഗോൾഫ് കളിക്കുന്നത് കണ്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.