ലണ്ടൻ: ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒയുടെ ചാര സോഫ്റ്റ്വെയർ പെഗസസ് ഉപയോഗിച്ച് വിവിധ രാജ്യങ്ങളിൽ നടന്ന ഫോൺ ചോർത്തലിെൻറ അലയൊലി ലോകമാകെ പടരുന്നു. എൻ.എസ്.ഒ നൽകിയ സോഫ്റ്റ്വെയർ ഉപയോഗിച്ച് മിക്ക ഭരണകൂടങ്ങളും തങ്ങളുടെ രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങൾ ചോർത്താനാണ് ശ്രമിച്ചതെന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണ് ലോകരാജ്യങ്ങളിൽ വിവാദം കത്തിപ്പടരുന്നത്. വിവിധ രാജ്യങ്ങളിൽ ഫോൺ ചോർത്തലിന് ഇരയാക്കപ്പെട്ട പ്രതിപക്ഷ പാർട്ടി നേതാക്കളും സർക്കാർ വിമർശകരും അന്വേഷണം ആവശ്യപ്പെട്ട് ശക്തമായി രംഗത്തുവന്നിരിക്കുകയാണ്.
ഇതിനിടെ, ആരോപണവിധേയരായ എൻ.എസ്.ഒയുമായുള്ള സാങ്കേതിക സഹകരണങ്ങൾ തങ്ങൾ അവസാനിപ്പിച്ചതായി ബഹുരാഷ്ട്ര കമ്പനിയായ ആമസോൺ പ്രഖ്യാപിച്ചു. അതേസമയം, സുരക്ഷിതമെന്ന് കരുതിപ്പോന്ന ഐ ഫോണുകൾ വരെ ചോർത്തലിന് വഴിപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോളവിപണിയിൽ ആപ്പിളിെൻറ ഓഹരി മൂല്യം ഇടിഞ്ഞു.
എന്നാൽ, സർക്കാറുകൾ മാത്രമാണ് തങ്ങളുടെ ഉപയോക്താക്കളെന്നും കുറ്റകൃത്യവും ഭീകരവാദവും പോലുള്ള പ്രവൃത്തികൾ തടയാൻ മാത്രമേ ഇവ ഉപയോഗിക്കാവൂ എന്ന നിബന്ധനക്കുവിധേയമായാണ് സേവനങ്ങൾ കൈമാറാറുള്ളൂ എന്നുമാണ് എൻ.എസ്.ഒയുടെ അവകാശവാദം. എന്നാൽ, പുറത്തുവന്ന ചോർത്തൽ വാർത്തകളിലെല്ലാം പെഗസസ് ഉപയോഗിക്കപ്പെട്ടത് സർക്കാറുകളുടെ എതിരാളികളെ നിരീക്ഷിക്കാനാണ്.
മെക്സിക്കോയിലെ നിലവിലെ പ്രസിഡൻറ് പ്രതിപക്ഷ നേതാവായിരിക്കുേമ്പാൾ അദ്ദേഹത്തിെൻറയും കുടുംബാംഗങ്ങളുടെയും അടക്കം 50 പേരുടെ ഫോണുകളാണ് ചോർത്തിയത്. ഇന്ത്യയിലാകട്ടെ മോദി സർക്കാറിെൻറ പ്രത്യക്ഷ വിമർശകരോ ഭരണകക്ഷിയായ ബി.ജെ.പിയുടെ താൽപര്യങ്ങൾക്ക് എതിരു നിൽക്കുന്നവരോ ആയവരാണ് ഇരയാക്കപ്പെട്ടത് എന്ന് 'ദ് വയർ' വാർത്ത പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു.
ഹംഗറിയിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെയായിരുന്നു ചാരവൃത്തി. യൂറോപ്യൻ യൂനിയനകത്ത് ഏകാധിപത്യ രീതി വളരുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിനിടെ, മേഖലയിൽ പെഗസസിെൻറ ചാരവലയുടെ വ്യാപ്തിയിൽ യൂറോപ്യൻ യൂനിയൻ ആശങ്ക പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.