ക്രിസ്മസ് ട്രീ മറിഞ്ഞു വീണ് വയോധികക്ക് ദാരുണാന്ത്യം

ബ്രസ്സൽസ്: ബെൽജിയൻ മാർക്കറ്റ് സ്ക്വയറിൽ കിസ്മസ് ട്രീ മറിഞ്ഞുവീണ് വയോധികക്ക് ദാരുണാന്ത്യം. ബെൽജിയൻ നഗരമായ ഔഡെനാർഡിൽ ശക്തമായ കാറ്റിലാണ് കൂറ്റൻ ക്രിസ്മസ് ട്രീ മറിഞ്ഞത്.

അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 66 അടി ഉയരമുള്ള ട്രീ കാറ്റിൽ പതിയെ  മറിഞ്ഞു വീഴുന്ന സി.സി ദൃശ്യങ്ങൾ പുറത്തുവന്നു. 63 വയസ്സുള്ള സ്ത്രീയാണ് അപകടത്തിൽ മരിച്ചത്.

യു.കെയെയും നെതർലാൻഡിനെയും സാരമായി ബാധിച്ച പിയ കൊടുങ്കാറ്റിന്റെ പ്രതിഫലനം പടിഞ്ഞാറൻ ബെൽജിയത്തിലുമുണ്ടായിരുന്നു. കനത്തമഴയും കാറ്റും യൂറോപ്പിെന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം സ്തംഭിപ്പിച്ചിരുന്നു.  ഔഡെനാർഡ് നഗരത്തിലും ആഞ്ഞു വീശിയ കാറ്റാണ് അപകടത്തിനിടയാക്കിയത്.  


Tags:    
News Summary - Woman dies after falling Christmas tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.