കൃഷി ചെയ്യാൻ സമയവും സ്ഥലവും സൗകര്യങ്ങളും ഒന്നുമില്ലെങ്കിലും സിനിമയിലെ കൃഷിക്കാരനായി പ്രേക്ഷകരുടെ കൈയടി നേടിയതിെൻറ സന്തോഷത്തിലാണ് നടൻ ഇന്ദ്രൻസ്. മലയാളത്തിലെ പുതിയ സൂപ്പർ ഹിറ്റ് സിനിമയായ 'ഹോമിൽ' വീടിെൻറ ടെറസിൽ കൃഷി ചെയ്ത് വിഷരഹിതമായ പച്ചക്കറികൾ ഉണ്ടാക്കുന്ന 'ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രം പറയാതെ പറയുന്ന കാര്യമുണ്ട്. അന്തർ സംസ്ഥാനങ്ങളിലെ വിഷംതളിച്ച പച്ചക്കറികൾക്കായി കാത്തിരിക്കാതെ വീട്ടിലെ ഇത്തിരി സ്ഥലത്ത് ആവശ്യമായ പച്ചക്കറികൾ സ്വയം ഉണ്ടാക്കാമെന്ന സന്ദേശം.
പുതിയ തലമുറ കൃഷിയിൽനിന്ന് ഏറെ അകന്നുപോകുന്നതായി ഇന്ദ്രൻസ് പറയുന്നു. അവർ പുതിയ ജോലികൾ തേടിപ്പോവുകയാണ്. പാരമ്പര്യമായി നാം ചെയ്തിരുന്ന കൃഷിപ്പണികൾ മോശമെന്ന് അവർ കരുതുന്നു. മിക്കവരും ജീവിത സാഹചര്യങ്ങളാൽ മാറിപ്പോകുന്നതായിരിക്കും. തങ്ങൾക്ക് തെറ്റിയെന്ന് തിരിച്ചറിയുന്നവർ കൃഷിയിലേക്ക് മടങ്ങിവരുമെന്നും അദ്ദേഹം പറയുന്നു.
കൃഷിയോട് ആഭിമുഖ്യമുള്ള സിനിമകൾ വരുന്നതും സിനിമ താരങ്ങൾ കൃഷിയിൽ സജീവമാകുന്നതും കൃഷിയോടുള്ള സാധാരണക്കാരുെട മനോഭാവത്തിൽ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നും ഇന്ദ്രൻസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.